അമ്മയും മകനും ഒരുമിച്ച് പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.
തിരുവനന്തപുരം: 'വര്‍ണ വര്‍ണ പൂക്കള്‍ വെള്ളിത്തിരയില്‍ പൂത്തേ'...കുട്ടികളുടെ ചലച്ചിത്ര മേള പോലെ തന്നെ ശ്രദ്ധേയമാകുകയാണ് മേളയുടെ തീം സോങും. കാതിനിമ്പമുള്ള ഈണവും മനോഹരമായ ദൃശ്യങ്ങളും ഗാനത്തിന്‍റെ മാറ്റുകൂട്ടുന്നു.
ഗായിക രാജലക്ഷ്മിയാണ് ഗാനത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. രാജലക്ഷ്മിക്കൊപ്പം മകന്‍ ആര്യനും വൈദേഹിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമ്മയും മകനും ഒരുമിച്ച് പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോയ് തമലത്തിന്‍റേതാണ് വരികള്‍. തീംസോങിന്റെ ആദ്യപ്രകാശനം പ്രശസ്ത സംഗീതജ്ഞന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. മൂന്ന് മിനിറ്റാണ് പാട്ടിന്‍റെ ദൈര്‍ഘ്യം. ശിശുക്ഷേമ സമിതിയാണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്.
മെയ് പത്തുമുതല്‍ പതിനാറുവരെ തിരുവനന്തപുരത്താണ് കുട്ടികളുടെ ചലച്ചിത്രമേള നടക്കുന്നത്.