തൈക്കൂടം ബ്രിഡ്ജ് സംഗീതം നല്‍കുന്ന നീലി എന്ന ഗാനത്തിന് വരികള്‍ എഴുതിയത് ധന്യ സുരേഷാണ്. ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്താണ്.
കേരളത്തിലെ നാടോടിക്കഥകളിൽ ഏറ്റവും കുപ്രസിദ്ധവുമായ യക്ഷി കഥകളിലൊന്നാണ് കള്ളിയങ്കാട്ട് നീലിയുടെത്. നീലിയുടെ കഥ എണ്ണമറ്റ പുനരാഖ്യാനങ്ങളും കലാരൂപങ്ങളും ആയിട്ടുണ്ട്. ഈ കഥയുടെ മറ്റൊരു സംഗീത പതിപ്പ് ഒരുക്കുകയാണ് തൈക്കൂടം ബ്രിഡ്ജ്.
തൈക്കൂടം ബ്രിഡ്ജ് സംഗീതം നല്‍കുന്ന നീലി എന്ന ഗാനത്തിന് വരികള്‍ എഴുതിയത് ധന്യ സുരേഷാണ്. ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്താണ്. ഗാനത്തില്‍ മോഹന്‍ വീണ വായിച്ചിരിക്കുന്നത് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടാണ്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് നരേന്‍ അജിത്താണ്. സിമ്രാൻ ശിവകുമാർ, വൈശാഖ് മേനോൻ, സാൻവി എസ് ശങ്കർ, ഭദ്ര, മുകേഷ്, ഷാനു എന്നിവര്‍ വീഡിയോയില്‍ അഭിനയിക്കുന്നു.
ഒരു കലാപകാരിയായ നീലിയെയാണ് ഈ സംഗീത വീഡിയോയിലൂടെ തൈക്കൂടം ബ്രിഡ്ജ് അനാവരണം ചെയ്യുന്നത്. തീര്‍ത്തും സ്വതന്ത്ര മനോഭാവമുള്ള ഒരു കഥാപാത്രമാണ് നീലി. പുരുഷാധിപത്യപരവും പ്രതിലോമപരവുമായ ലിംഗപരമായ മാനദണ്ഡങ്ങൾക്കും ആചാരങ്ങൾക്കും നീലി വഴങ്ങുന്നില്ല.
പകരം സമൂഹത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യ നിഷേധത്തെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നു - വീഡിയോ സാരംശത്തില്‍ നീതു കെ ദാസിന്‍റെ ദ അഫ്രോഡിസിയാക്ക് ഗോസ്റ്റ് ഓഫ് കേരള: ടെല്ലിംഗ് ആന്‍റ് റീ ടെല്ലിംഗ് യക്ഷി ടെയില്‍സ് എന്ന പ്രബദ്ധം ഉദ്ധരിച്ച് പറയുന്നു.
സിനിമാക്കാര്‍ പക്ഷം പിടിക്കുന്നവരായതിനാല്‍ ജനങ്ങള്‍ അവരെ വിശ്വസിക്കുന്നില്ലെന്ന് എആര്‍ റഹ്മാന്‍
താരനിരയിൽ സുരാജും ബേസിലും സൈജു കുറുപ്പും; 'എങ്കിലും ചന്ദ്രികേ' ടൈറ്റിൽ സോംഗ് എത്തി