പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമയിൽ മോഹൻലാൽ ഒറ്റ ടേക്കിൽ അഭിനയിച്ചു തകർത്ത സ്വാമിനാഥ പരിപാലയ എന്ന പാട്ട് ഒരേസമയം കൊട്ടിപ്പാടിയാണ് ലാലിന് പിറന്നാൾ സമ്മാനമായി സുമേഷ് സമർപ്പിച്ചിരിക്കുന്നത്.
ഇന്ന് താരരാജാവ് മോഹൻലാലിന് അറുപതാം പിറന്നാൾ. കഴിഞ്ഞ നാലുപതിറ്റാണ്ടിലധികമായി ഈ നടനവിസ്മയം മലയാളികളെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന് വ്യത്യസ്തമായ ആശംസയുമായി എത്തിയിരിക്കുകയാണ് ഗായകൻ സുമേഷ് അയിരൂർ. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമയിൽ മോഹൻലാൽ ഒറ്റ ടേക്കിൽ അഭിനയിച്ചു തകർത്ത സ്വാമിനാഥ പരിപാലയ എന്ന പാട്ട് ഒരേസമയം കൊട്ടിപ്പാടിയാണ് ലാലിന് പിറന്നാൾ സമ്മാനമായി സുമേഷ് സമർപ്പിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള വ്യത്യസ്തമായ വീഡിയോകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ചിരപരിചിതനാണ് സുമേഷ് അയിരൂർ. ഗ്ലോക്കോമ ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ട വ്യക്തി കൂടിയാണ് ഈ ചെറുപ്പക്കാരൻ. ''ലാലേട്ടാ ഒരായിരം പിറന്നാൾ ആശംസകൾ. ലാലേട്ടൻ ഒറ്റ ടേക്കിൽ അഭിനയിച്ച എംജിസാർ ആലപിച്ച എന്റെ ഇഷ്ടഗാനം എന്റെ ചെറിയ കഴിവിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒറ്റടേക്കിൽ കൊട്ടിപാടി പിറന്നാൾ സമ്മാനമായി സമർപ്പിക്കുന്നു'' എന്നാണ് തന്റെ ഫേസ്ബുക്ക് പേജിൽ സുമേഷ് അയിരൂർ കുറിച്ചിരിക്കുന്നത്.