യേശുദാസ് ഒരു സംഗീത യുഗമാണെന്നും ഒരു മനുഷ്യായുസ് എത്രകാലമാണോ അത്രയുംകാലം അദ്ദേഹം ജീവിക്കട്ടെയെന്നും ശ്രീകുമാരൻ തമ്പി ആശംസിക്കുന്നുണ്ട്.
എൺപതാം പിറന്നാൾ ആഘോഷിക്കുന്ന കെജെ യേശുദാസിന് ആശംസകൾ നേർന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ശ്രീകുമാരൻ തമ്പി യേശുദാസിന് ജന്മദിനാശംസകൾ അറിയിച്ചത്. യേശുദാസിനൊപ്പമുള്ള ഓർമ്മകളും അദ്ദേഹം വീഡിയോയിലൂടെ പങ്കുവക്കുന്നുണ്ട്.
തന്റെ ഗാനങ്ങൾ പ്രശസ്തമാകുന്നതിൽ യോശുദാസിന്റെ പങ്ക് വളരെ വലുതാണെന്നും അതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുകയാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. മലയാളത്തിൽ മാത്രമല്ല ലോകത്തിന് മുഴുവനും മറക്കാനാകാത്ത നാദത്തിന് ഉടമയായ യോശുദാസ് നമ്മുടെ സൗഭാഗ്യങ്ങളിൽ ഒന്നാണെന്നും ശ്രീകുമാരൻ തമ്പി പറയുന്നു.
1966ല്‍ യേശുദാസ് ആദ്യമായി തന്റെ ഗാനം പാടുമ്പോൾ രണ്ടാൾക്കും പ്രായം 26 വയസായിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. 27ാം വയസിൽ ചിത്രമേള എന്ന ചിത്രത്തിനു വേണ്ടി ഒരുക്കിയ ഗാനങ്ങളാണ് തനിക്ക് മലയാള സിനിമയിൽ ഒരു സ്ഥാനം ഉണ്ടാക്കിയതെന്നും ഈ എട്ട് ഗാനങ്ങളും ആലപിച്ചത് യേശുദാസ് ആണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
യേശുദാസ് ഒരു സംഗീത യുഗമാണെന്നും ഒരു മനുഷ്യായുസ് എത്രകാലമാണോ അത്രയുംകാലം അദ്ദേഹം ജീവിക്കട്ടെയെന്നും ശ്രീകുമാരൻ തമ്പി ആശംസിക്കുന്നുണ്ട്.