സൂര്യയ്ക്ക് ഒപ്പത്തിനൊപ്പം അപര്‍ണ ബാലമുരളി; 'സൂരറൈ പോട്രി'ലെ വീഡിയോ സോംഗ്

By Web Team  |  First Published Nov 18, 2020, 9:59 AM IST

ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന സൂര്യ ചിത്രമായി മാറുകയാണ് സൂരറൈ പോട്ര്. സൂര്യയ്ക്കൊപ്പം ഉര്‍വ്വശിയുടെയും അപര്‍ണ ബാലമുരളിയുടെയും അഭിനയം കൈയ്യടികള്‍ നേടിയിരുന്നു. 


സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആയി മാറുകയാണ് സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര്. കണ്ട ബഹുഭൂരിപക്ഷം പ്രേക്ഷകരും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ പ്രചാരകരായി മാറുന്ന കാഴ്ചയാണ് റിലീസ് ദിനം മുതല്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന ഗാനത്തിന്‍രെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

'കാറ്റു പയലേ' എന്ന ഗാനത്തില്‍ സൂര്യ അവതരിപ്പിക്കുന്ന 'നെടുമാരനും' അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്ന 'ബൊമ്മി'ക്കും ഇടയിലുണ്ടാവുന്ന പ്രണയവും വിവാഹവുമാണ് കടന്നുവരുന്നത്. സ്നേഹന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. ധീ പാടിയിരിക്കുന്നു. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. ഡോ. എം മോഹന്‍ ബാബു, പരേഷ് റാവല്‍, ഉര്‍വ്വശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാര്‍, കാളി വെങ്കട് തുടങ്ങിയവരും അഭിനയിക്കുന്നു. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന സൂര്യ ചിത്രമായി മാറുകയാണ് സൂരറൈ പോട്ര്. സൂര്യയ്ക്കൊപ്പം ഉര്‍വ്വശിയുടെയും അപര്‍ണ ബാലമുരളിയുടെയും അഭിനയം കൈയ്യടികള്‍ നേടിയിരുന്നു. 

Latest Videos

click me!