'പുതിയ പാട്ട് കോപ്പിയടി': പാകിസ്ഥാന്‍ ഗായകനോട് മാപ്പ് പറഞ്ഞ് സോനു നിഗം.!

By Web Team  |  First Published Dec 14, 2023, 10:37 PM IST

ഒരാഴ്ച മുമ്പ് നദീം 'സുന്‍ സര'യുടെയും 'ഏ ഖുദാ'യുടെയും ക്ലിപ്പുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു


മുംബൈ: സോനു നിഗത്തിന്‍റെ ഏറ്റവും പുതിയ ഗാനം "സുന്‍ സരാ" 2009-ൽ പുറത്തിറങ്ങിയ തന്റെ ഗാനമായ "ഏ ഖുദാ" എന്ന ഗാനത്തിന്‍റെ കോപ്പിയടിയാണെന്ന് ആരോപണവുമായി  പാകിസ്ഥാൻ ഗായകൻ ഒമർ നദീം രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. 

ഒറിജിനൽ കോമ്പോസിഷന്‍റെ ക്രെഡിറ്റ് പോലും നൽകാത്തതിന് നിർമ്മാതാക്കളെ ടാഗ് ചെയ്ത് പാക് ഗായകന്‍ സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഇൻസ്റ്റാഗ്രാമിൽ നദീമിന്‍റെ പോസ്റ്റ് കണ്ടപ്പോൾ തനിക്ക് ഇത്തരം ഒരു ഗാനത്തെക്കുറിച്ച് അറിവില്ലന്നും,ഇത്തരത്തില്‍ പാട്ട് പാടേണ്ടി വന്നതില്‍ പാക് ഗായകനോട് ക്ഷമാപണം നടത്തി സോനു നിഗം രംഗത്ത് എത്തിയതാണ് പുതിയ വഴിത്തിരിവ്.

Latest Videos

undefined

ഒരാഴ്ച മുമ്പ് നദീം 'സുന്‍ സര'യുടെയും 'ഏ ഖുദാ'യുടെയും ക്ലിപ്പുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു “എന്റെ ജീവിതത്തിലെ ചില പ്രധാന കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാത്ത ഒരു ഘട്ടത്തിൽ ഞാൻ എത്തിയിരിക്കുന്നു. എങ്കില്‍  നിങ്ങൾ അത് ഉപയോഗിക്കുകയാണെങ്കില്‍ ഒജി ട്രാക്കില്‍ ചെറിയ ക്രെഡിറ്റെങ്കിലും നല്‍കാമായിരുന്നു. നിങ്ങള്‍ എന്‍റെ ഗാനം ശ്രദ്ധിച്ചെങ്കില്‍ കുറഞ്ഞത് അൽപ്പം സൂക്ഷ്മതയോടെയെങ്കിലും ചെയ്യാമായിരുന്നു. സോനു നിഗമിന്റെ വലിയ ആരാധകനാണ് ഞാന്‍" -പാക് ഗായകന്‍റെ പോസ്റ്റ് പറയുന്നു.

നദീമിന്റെ പോസ്റ്റിനോട് പ്രതികരിച്ച സോനു നിഗം, പാട്ട് പാടിയതിന് അദ്ദേഹത്തോട് മാപ്പ് ചോദിച്ച് രംഗത്ത് എത്തി.  “നിങ്ങൾക്കെല്ലാം അറിയാവുന്നത് പോലെ, എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല. ദുബായിൽ എന്റെ അയൽവാസിയായ കെആർകെ (കമാൽ ആർ ഖാൻ) ആണ് എന്നോട് പാട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. പിന്നെ അദ്ദേഹത്തിന്‍റെ ആവശ്യം നിരസിക്കാൻ കഴിഞ്ഞില്ല. ഞാൻ  പാടിയെങ്കിലും ഞാൻ അതിന് മുന്‍പ് ഒമറിന്റെ പതിപ്പ് കേട്ടിരുന്നെങ്കിൽ, ഞാൻ ഒരിക്കലും പാടില്ലായിരുന്നു." - സോനു നിഗം പ്രതികരിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Omer Nadeem (@omernadeem)

സോനു നിഗത്തിന്റെ ശബ്ദത്തിലെത്തിയ പുതിയ ഗാനം ഡിസംബർ 2 ന് ടി-സീരീസ് പുറത്തിറക്കിയത്. പാക് ഗായകന്‍റെ ആലാപനത്തെയും സോനു നിഗം അഭിനന്ദിച്ചു. “എന്നെക്കാൾ നന്നായി താങ്കള്‍ ഈ ഗാനം പാടി. നിങ്ങളുടെ പാട്ട് ഞാൻ കേൾക്കാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാനിപ്പോൾ കേട്ടു. എന്തൊരു അസാധാരണ ഗാനമാണ്, തീർച്ചയായും എന്നെക്കാൾ നന്നായി നിങ്ങൾ അത് ആലപിച്ചു. ഇത് തുടരുക. നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ. നിങ്ങൾക്ക് കൂടുതൽ ബഹുമതികൾ ലഭിക്കട്ടെ. ഒത്തിരി സ്നേഹവും പ്രാർത്ഥനയും." - എന്നാണ് സോനു നിഗം എഴുതിയത്. 

ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദുമത്തിലേക്ക് മാറിയത് എന്തിന്: തമിഴ് നടന്‍ ലിവിംഗ്സ്റ്റണ്‍ പറയുന്നു

വിജയ് ദേവരകൊണ്ടയുടെ പരാതി: യൂട്യൂബര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍

click me!