'അതിജീവനത്തിന്റെ ഗാനം' (സോങ് ഓഫ് സര്‍വൈവല്‍)എന്ന് പേരിട്ട പാട്ട് ലോക്ക് ഡൗണ്‍ കാലത്ത് ഇവര്‍ സ്വന്തം വീടുകളിലിരുന്നാണ് ചിട്ടപ്പെടുത്തിയത്
തിരുവനന്തപുരം: ലോകം മുഴുവന്‍ കൊവിഡെന്ന മഹാമാരിയില്‍ നിന്നും മുക്തി നേടാനുള്ള പോരാട്ടത്തിലാണ്. സാമൂഹിക അകലം പാലിച്ച് കൊവിഡിനെ പ്രതിരോധിക്കാന്‍ നാം വീട്ടിലിരിക്കുമ്പോള്‍ കൊവിഡ് പോരാട്ടത്തില്‍ സ്വന്തം സുരക്ഷ പോലും അവഗണിച്ച് നാടിനായി പൊരുതുകയാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും.
ലോക്ക് ഡൗണ്‍ കാലത്ത് നാം വീട്ടിലിരിക്കുമ്പോള്‍ നമ്മുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാട്ടിലൂടെ നന്ദി പറയുകയും അവരുടെ പോരാട്ടത്തിന് ഊര്‍ജ്ജം പകരുകയുമാണ് ഗായകരും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്ന ഒരു സംഘം. 'നില്‍ക്കുക ദൂരെ ദൂരെ, പൊരുതുക കൂടെ കൂടെ' എന്ന് തുടങ്ങുന്ന പാട്ടിലൂടെയാണ് ഇവര്‍ ആരോഗ്യപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നത്.
'അതിജീവനത്തിന്റെ ഗാനം' (സോങ് ഓഫ് സര്‍വൈവല്‍)എന്ന് പേരിട്ട പാട്ട് ലോക്ക് ഡൗണ്‍ കാലത്ത് ഇവര്‍ സ്വന്തം വീടുകളിലിരുന്നാണ് ചിട്ടപ്പെടുത്തിയത്. അനു എഴുതിയ വരികള്‍ക്ക് സിദ്ധാര്‍ത്ഥ് പ്രദീപ് സംഗീതം നല്‍കി. മണികണ്ഠന്‍, അമൃത ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.