നമ്മുടെ പണം ഡോളർ പോലെ ഉപയോഗിക്കാൻ ഞങ്ങളെ പ്രാപ്തരാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്യുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്.
ദോഹ: ഖത്തറിലെ ദോഹ വിമാനത്താവളത്തിലെ ഷോപ്പില്‍ നിന്നും സാധനങ്ങൾ വാങ്ങുന്നതിനിടെ ഇന്ത്യൻ കറൻസി ഉപയോഗിക്കാൻ കഴിഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സല്യൂട്ട് നല്‍കി ഗായകൻ മിക്ക സിംഗ്. ബുധനാഴ്ച ട്വിറ്ററില്‍ ഗായകന്‍ പങ്കുവച്ച് ട്വീറ്റ് ഇതിനകം വാര്‍ത്തയായിട്ടുണ്ട്.
നമ്മുടെ പണം ഡോളർ പോലെ ഉപയോഗിക്കാൻ ഞങ്ങളെ പ്രാപ്തരാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്യുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്. ഏപ്രില്‍ 12 രാവിലെ പോസ്റ്റ് ചെയ്ത ട്വീറ്റ് അതിനുശേഷം ഏകദേശം 5.6 ലക്ഷം കാഴ്ചക്കാരെ കിട്ടിയിട്ടുണ്ട്. 13,000ത്തിലേറെ ലൈക്കുകളും നേടിയിട്ടുണ്ട്.
undefined
"സുപ്രഭാതം. ദോഹ എയര്‍പോര്‍ട്ടിലെ സ്റ്റോറില്‍ ഷോപ്പിംഗ് നടത്തുമ്പോൾ ഇന്ത്യൻ രൂപ ഉപയോഗിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നി. നിങ്ങൾക്ക് ഏത് റെസ്റ്റോറന്റിലും രൂപ ഉപയോഗിക്കാം. അത് അത്ഭുതകരമല്ലേ? നരേന്ദ്രമോദി സാബിന് ഒരു വലിയ സല്യൂട്ട് ഞങ്ങളുടെ പണം ഡോളർ പോലെ ഉപയോഗിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്നതിന്" -എന്നാ മിക്കാ സിംഗ് തന്റെ ട്വീറ്റിൽ പറയുന്നത്.
Good morning.
I felt so proud to be able to use Indian rupees whilst shopping at in the store. You can even use rupees in any restaurant.. Isn’t that wonderful? A massive salute to saab for enabling us to use our money like dollars. pic.twitter.com/huhKR2TjU6
— King Mika Singh (@MikaSingh) >
പലരും മിക്കയുടെ പോസ്റ്റിന് അടിയില്‍ സന്തോഷം രേഖപ്പെടുത്തി കമന്‍റ് ചെയ്യുന്നുണ്ട്. "ഇന്ത്യൻ കറൻസി കൂടുതൽ ശക്തമാകുന്നു," എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടു. "പുതിയ ഇന്ത്യയുടെ ശക്തി", മറ്റൊരാൾ ട്വീറ്റ് ചെയ്തു.
ഖത്തറിന് പുറമെ ദുബായ് ഡ്യൂട്ടി ഫ്രീയും ഇന്ത്യൻ കറൻസിയിൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നുണ്ട്. 2019 ജൂലൈ 1 മുതലാണ് ഇത് നിലവില്‍ വന്നത്.റിപ്പോർട്ട് പ്രകാരം ദുബായ് ഇന്റർനാഷണലിന്റെ ടെർമിനൽ 1, 2, 3, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലെ എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും ഇന്ത്യന്‍ കറൻസി സ്വീകരിക്കും. എന്നാല്‍ ഉപഭോക്താക്കൾക്ക് ചെയിഞ്ചായി രൂപയല്ല തിരിച്ച് യു.എ.ഇ ദിർഹമാണ് നൽകുന്നത്.
'എന്‍റെ ഹിന്ദു സഹോദരി സഹോദരന്മാരോട് മാപ്പ്': വിവാദ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ലക്കി അലി
വീണ്ടും പിന്നണി ഗായകനായി സുരാജ് വെഞ്ഞാറമൂട്; 'മദനന്‍ റാപ്പ്' മേക്കിംഗ് വീഡിയോ