ചില്ലികാശ് വാങ്ങാതെ വിജയിക്ക് വേണ്ടി സിമ്പു അത് ചെയ്തു.!

By Web Team  |  First Published Dec 28, 2022, 8:29 AM IST

രണ്ട് ആഴ്ച മുമ്പാണ്  'തീ ഇത് ദളപതി' സോം​ഗ് റിലീസ് ചെയ്തത്. തിയറ്ററുകളിൽ ആവേശം തീർക്കാൻ ഒരുങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിമ്പുവാണ്.


ചെന്നൈ: നടൻ‌ വിജയിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് വാരിശ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ചിത്രത്തിലെ ​ഗാനങ്ങൾ. 'രഞ്ജിതമേ..' എന്ന സൂപ്പർ ഹിറ്റ് ​ഗാനത്തിന് പിന്നാലെ സെൻസേഷണൽ ഹിറ്റായിരിക്കുകയാണ് 'തീ ഇത് ദളപതി' സോം​ഗ്. 

രണ്ട് ആഴ്ച മുമ്പാണ്  'തീ ഇത് ദളപതി' സോം​ഗ് റിലീസ് ചെയ്തത്. തിയറ്ററുകളിൽ ആവേശം തീർക്കാൻ ഒരുങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിമ്പുവാണ്. ചിത്രത്തിൽ സിമ്പു അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതിഥി വേഷത്തിലാണോ അതോ മുഴുനീള കഥാപാത്രമായാണോ സിമ്പു ഉണ്ടാകുമോ എന്നറിയാൻ സിനിമയുടെ റിലീസ് വരെ കാത്തിരിക്കേണ്ടിവരും. 

Latest Videos

undefined

ഇപ്പോള്‍ ഇതാ പുതിയൊരു വെളിപ്പെടുത്തല്‍  'തീ തലപതി'  ഗാനം ആലപിക്കുന്നതിന് സിമ്പു ഒരു പൈസ പോലും പ്രതിഫലം വാങ്ങിയില്ല. വിജയിയോടുള്ള ആരാധനയും സംഗീതസംവിധായകൻ എസ് തമനുമായുള്ള സൌഹൃദവുമാണ്   'തീ തലപതി'  ഗാനം ഫ്രീയായി ചെയ്യാന്‍ സിമ്പുവിനെ പ്രേരിപ്പിച്ചത്.

വാരിശ് ഓഡിയോ ലോഞ്ചിൽ ദളപതി വിജയ് തന്നെയാണ് തന്‍റെ പ്രസംഗത്തില്‍ ഈ കാര്യം വെളിപ്പെടുത്തിയത്. സിമ്പുവിന്‍റെ ഗാനം തന്നെ സ്പർശിച്ചെന്നും വിജയ് ചടങ്ങിൽ പറഞ്ഞു. തനിക്കുള്ള ആദരസൂചകമായ തീ തലപതി എന്ന ഗാനം ആലപിച്ചതിന് സിമ്പുവിനോട് വിജയ് നന്ദിയും പറഞ്ഞു. 

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് 'വാരിശ്' ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്.

വിജയ്‍ക്ക് പുറമേ രശ്‍മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയ വൻ താരനിര തന്നെ 'വാരിസ്' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് 'വാരിസ്'. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക.

യുഎസില്‍ വന്‍ പ്രീമിയര്‍ പ്ലാന്‍ ചെയ്‍ത് 'വാരിസ്' നിര്‍മ്മാതാക്കള്‍; എത്തുക 1000 ല്‍ ഏറെ സ്ക്രീനുകളില്‍

'90കളിൽ ഒരു എതിരാളി വന്നു, അയാളുടെ വിജയങ്ങളെ ഞാൻ ഭയന്നു': വിജയ് പറയുന്നു

click me!