ഇഷ്കിലെ കാത്തിരുന്ന ഗാനം എത്തി

By Web Team  |  First Published May 20, 2019, 7:10 PM IST

പറയുവാന്‍ എന്ന് തുടങ്ങുന്ന ഗാനം സിദ് ശ്രീറാമിന്‍റെ ആലാപനത്താല്‍ മനോഹരമാണ്. ജെയ്ക്സ് ബിജോയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്


തിരുവനന്തപുരം: ഷെയ്ൻ നിഗം നായകനായെത്തിയ 'ഇഷ്‍ക്' തീയറ്ററുകളില്‍ കയ്യടി നേടി മുന്നേറുകയാണ്.  'നോട്ട് എ ലവ് സ്‌റ്റോറി' എന്ന ടാഗ് ലൈനിലെത്തിയ ചിത്രം പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങളും മലയാളികളുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. അതിനിടയിലാണ് ചിത്രത്തിലെ കാത്തിരുന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തുവന്നത്. പറയുവാന്‍ എന്ന് തുടങ്ങുന്ന ഗാനം സിദ് ശ്രീറാമിന്‍റെ ആലാപനത്താല്‍ മനോഹരമാണ്. ജെയ്ക്സ് ബിജോയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

നവാഗതനായ അനുരാജ് മനോഹര്‍ അണിയിച്ചൊരുക്കിയ 'ഇഷ്ക്' ഇ ഫോര്‍ എന്റര്‍ടൈന്‍മെന്‍റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രിഥ്വിരാജ്‌ നായകനായ എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക. ചിത്രത്തിന്‍റെ തിരക്കഥ രതീഷ് രവിയും സംഗീതം ഷാന്‍ റഹ്‍മാനുമാണ്. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Latest Videos

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!