'കലിപ്പ് തീരണില്ല'; പിക്വെയെയും കാമുകിയെയും കളിയാക്കി ഷക്കീറയുടെ പാട്ട്, ​ഗിന്നസ് റെക്കോർഡും കടന്ന് മുന്നേറ്റം

By Web Team  |  First Published Mar 23, 2023, 8:42 AM IST

2010ല്‍ തുടങ്ങി നീണ്ട കാലത്തെ പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും ശേഷം കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഷക്കീറയും പിക്വെയും രണ്ട് വഴിക്ക് പിരിഞ്ഞത്. പിക്വെ പുതിയ കാമുകിയെ ജീവിതത്തിലേക്ക് സ്വീകരിച്ചതോടെ ഷക്കീരയെ വെറുത്തു, ഒറ്റപ്പെടുത്തി. ഒടുവില്‍ ഷക്കീരയും എല്ലാം ഇട്ടെറിഞ്ഞ് വഴി പിരിഞ്ഞുപോയി.


ഫോർബ്സ് മാസിക ലോകത്തിലെ ഏറ്റവും പവർഫുൾ കപ്പിൾ എന്ന് വിശേഷിപ്പിച്ചവരാണ് ഷകീറയും ജെറാഡ് പിക്വെയും. നീണ്ടകാലത്തെ പ്രണയം ഇരുവരും അവസാനിപ്പിച്ചത് കഴിഞ്ഞ വർഷം ജൂണിലാണ്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ഷകീറ മനസിന്റെ മുറിവുണക്കാനായി ഒരു പാട്ട് ചിട്ടപ്പെടുത്തി. ഇന്നത് 14 ഗിന്നസ് വേൾഡ് റെക്കോർഡുകളുമായി ലോകമെങ്ങും അലയടിക്കുകയാണ്. സ്വന്തം ഗാനങ്ങളിലൂടെ ലോകജനതയുടെ മനസിൽ കുടിയേറിയ വിഖ്യാത കൊളംബിയന്‍ ഗായികയാണ് ഷക്കീറ. ഫുട്ബോളിനെ കൂടി നെഞ്ചേറ്റിയതോടെ ഷക്കീറയുടെ ശബദ്ം കേൾക്കാത്തവർ ഭൂമിയിൽ ചുരുക്കം മാത്രമായി. ഓരോ ഗാനത്തിനും ചുവടുകൾകും പുതുമ ,അതാണ് ഷക്കീരയുടെ ടാഗ് ലൈൻ. സ്വന്തം റെക്കോർഡുകളെ തന്നെ തകർത്ത് എറിയുക എന്നതും ശീലമാണ്. ഇത്തവണ റെക്കോർഡുകളിലുമുണ്ടൊരു പുതുമ, മുൻ കാമുകൻ ജറാഡ് പിക്വെയെ കളിയാക്കി ഇറക്കിയ പുതിയ ഗാനത്തിന് ഷക്കീരയെ തേടി എത്തിയത് പതിനാല് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ്. 

2010ല്‍ തുടങ്ങി നീണ്ട കാലത്തെ പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും ശേഷം കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഷക്കീറയും പിക്വെയും രണ്ട് വഴിക്ക് പിരിഞ്ഞത്. പിക്വെ പുതിയ കാമുകിയെ ജീവിതത്തിലേക്ക് സ്വീകരിച്ചതോടെ ഷക്കീരയെ വെറുത്തു, ഒറ്റപ്പെടുത്തി. ഒടുവില്‍ ഷക്കീരയും എല്ലാം ഇട്ടെറിഞ്ഞ് വഴി പിരിഞ്ഞുപോയി. ഫോബ്സ് മാസിക ലോകത്തിലെ ഏറ്റവും പവര്‍ഫുള്‍ കപ്പിളെന്ന് വിശേഷിപ്പിച്ച ഇരുവരും രണ്ട് വഴിയില്‍ നടന്ന് തുടങ്ങിയിട്ടും ഷക്കീരയുടെ മനസിലെ മുറിവ് ഉണങ്ങിയിട്ടില്ല. പിക്വെയും നിലവിലെ കാമുകിയെയും കളിയാക്കികൊണ്ടാണ് ജനുവരിയില്‍ ബിസാറാപ്പ് മ്യൂസിക് സെഷന്‍സ് വോളിയം 53 എന്ന ​ഗാനം ഇറക്കിയത്. സര്‍വ റെക്കോര്‍ഡുകളെയും പിന്നിലാക്കി ആ പാട്ടങ്ങനെ ലോകാമാകെ പരന്നൊഴുകുകയാണ്.

Latest Videos

undefined

സ്പോര്‍ട്ടി ആപ്പിലും യൂട്യൂബിലും ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ​ഗാനമായി മാറി. ഒരു കോടി നാല്‍പ്പതി മൂന്ന് ലക്ഷം പേരാണ് സ്പോര്‍ട്ടി ഫൈയില്‍ സ്ട്രീം ചെയ്തത്. യൂട്യൂബില്‍ കണ്ടത് 6 കോടി 30 ലക്ഷം പേര്‍. ഇതടക്കം 14 ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ ഷക്കീറ സ്വന്തമാക്കി. പാട്ടിലുടനീളം പിക്വെയോടും പുതിയ കാമുകി ക്ലാരയോടുമുള്ള അമര്‍ഷമാണ് ഷക്കീര പ്രകടിപ്പിക്കുന്നത്. എല്ലാ ആഢംബരങ്ങിലും വളര്‍ന്നിട്ടും ബുദ്ധിയും ചിന്തയും വളര്‍ന്നിട്ടില്ലെന്ന് പിക്വെയെ കളിയകാക്കികൊണ്ട് ഷക്കീര പാടുന്നു. 

10 വയസുകാരനയ മിലന്‍ പറഞ്ഞത് അനുസരിച്ചാണ് അര്‍ജന്റൈന്‍ ഡിജെയായ ബിസാര്‍പ്പുമായി ഷക്കീറ കൈ കോര്‍ത്തത്. മനസിനേറ്റ മുറിവുകള്‍ ഉണക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് പാട്ടെന്നും ഷക്കീറ മനസ് തുറന്നു. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കാനും പറന്നുയാരുനും ഒരോരുത്തരോടുമായി പാട്ടിലൂടെ പറയുകയുമാണ് ഷക്കീര.

click me!