പരമ്പരാഗത മുസ്ലീം തൊപ്പിയിട്ട് ഈദ് ആശംസ നേര്‍ന്നു; ഗായകന്‍ ഷാനെതിരെ വിദ്വേഷ കമന്‍റുകള്‍; പ്രതികരണം.!

By Web Team  |  First Published Apr 23, 2023, 11:59 AM IST

പരമ്പരാഗത മുസ്ലീം തൊപ്പിയിട്ട് പ്രാര്‍ത്ഥിക്കുന്ന ചിത്രം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്താണ് ഷാന്‍ ഈദ് ആശംസ നേര്‍ന്നത്. 


മുംബൈ: ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ഗായകനാണ് ഷാന്‍. ബോളിവുഡ് സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ മനസില്‍ സ്ഥാനം നേടിയ ഷാന്‍ മുഖര്‍ജി. കഴിഞ്ഞ ദിവസം ഈദ് ദിനത്തില്‍ ആശംസ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റാണ് വൈറലായിരിക്കുന്നത്.  അതിനെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക് ഷാന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമാകുകയാണ്.

പരമ്പരാഗത മുസ്ലീം തൊപ്പിയിട്ട് പ്രാര്‍ത്ഥിക്കുന്ന ചിത്രം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്താണ് ഷാന്‍ ഈദ് ആശംസ നേര്‍ന്നത്. എന്നാല്‍ തിരിച്ചു ആശംസകൾ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ഈ പോസ്റ്റിന് അടിയില്‍ ഹിന്ദുവായിരുന്നിട്ടും മുസ്ലീം വേഷത്തില്‍ ഈദ് മുബാറക് ആശംസിച്ചതിന് താരത്തെ ട്രോളുകയും മറ്റും ചെയ്യുന്ന വിദ്വേഷ കമന്റുകളാണ് ഷാന്‍റെ പോസ്റ്റിന് അടിയില്‍ കമന്റ്‌സ് വിഭാഗത്തിൽ നിറഞ്ഞത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Shaan Mukherji (@singer_shaan)

വിദ്വേഷ കമന്‍റ് കൂടിയതോടെ തന്‍റെ ഭാഗം വിശദീകരിച്ച് ഒരു വീഡിയോയുമായി എത്തി. ഇത്തരം പ്രചാരണത്തോട്  മിണ്ടാതിരിക്കുന്ന ഒരാളല്ല ഞാനെന്ന് ഷാൻ പിന്നീട് ട്രോളുകളോട് പ്രതികരിച്ചു. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാനാണ് ഞാന്‍ പഠിച്ചതെന്നും ഷാന്‍ പറയുന്നു. ഒപ്പം ഈദ് ആശംസ നേര്‍ന്ന പോസ്റ്റിന്‍റെ കമന്‍റ് ചെയ്യാനുള്ള ഫീച്ചര്‍ ഷാന്‍ അടച്ചുവച്ചിരിക്കുകയാണ്. 

'കരം കർദെ' എന്ന തന്‍റെ മ്യൂസിക് വീഡിയോയിൽ  മൂന്ന് വർഷം മുമ്പുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തതെന്ന് ഷാന്‍ പറഞ്ഞു.  "ഞാൻ ഹിന്ദുവാണ്, ഞാനൊരു ബ്രാഹ്മണനാണ്. കുട്ടിക്കാലം മുതൽ എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും എന്നെ പഠിപ്പിച്ചു. എന്‍റെ വിശ്വാസം അതാണ്. ഓരോ ഇന്ത്യക്കാരനും വിശ്വസിക്കേണ്ടത് ഇതാണ്. ബാക്കിയൊക്കെ നിങ്ങളുടെ ചിന്തയാണ്. എല്ലാവര്‍ക്കും മുബാറക്" ഗായകൻ പറയുന്നു. ഈ പോസ്റ്റിന് വന്ന പ്രതികരണങ്ങള്‍ തന്നെ ഞെട്ടിച്ചെന്നും ഗായകന്‍ പറയുന്നു. 

'എന്തായാലും ആ സിനിമ സംഭവിക്കും', 'ദശമൂലം ദാമു' എത്തുമെന്ന് സുരാജ്

തെന്നിന്ത്യയുടെ ശബ്ദ വിസ്മയം എസ് ജാനകി 85ന്‍റെ നിറവിൽ
 

click me!