'മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു, ചെറിയ പൊട്ടലാണ്..!' ആരും ടെൻഷൻ ആകണ്ടെന്ന് സയനോര

By Web Team  |  First Published Oct 29, 2019, 3:54 PM IST

പോസ്റ്റ് കണ്ടപ്പോഴാണ് തങ്ങളുടെ പ്രിയ ​ഗായികയ്ക്ക് അപകടം പറ്റിയത് ആരാധകർ അറിയുന്നത് തന്നെ. എന്നാൽ ആരും ടെൻഷനാകണ്ടെന്നും ചെറിയ പൊട്ടലാണെന്നും സയനോര തന്നെ പറയുന്നു. ഇൻസ്റ്റാ​ഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.


വ്യത്യസ്ഥമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച പാട്ടുകാരിയാണ് സയനോര. അടുത്തകാലത്ത് ഏറ്റവുമധികം തരം​ഗമായ പാട്ടുകളിൽ ഒന്നാണ് സയനോര പാടിയ 'ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം' എന്ന ​ഗാനം. കണ്ണൂർ ഭാഷയിൽ‌ അണിയിച്ചൊരുക്കിയ ഈ ​ഗാനം നിമിഷ നേരം കൊണ്ട് ജനങ്ങൾ ഏറ്റെടുത്തു. അതുപോലെ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. 

അത്തരത്തിൽ കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്ന സയനോരയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പോസ്റ്റ് കണ്ടപ്പോഴാണ് തങ്ങളുടെ പ്രിയ ​ഗായികയ്ക്ക് അപകടം പറ്റിയത് ആരാധകർ അറിയുന്നത് തന്നെ. എന്നാൽ ആരും ടെൻഷനാകണ്ടെന്നും ചെറിയ പൊട്ടലാണെന്നും സയനോര തന്നെ പറയുന്നു. ഇൻസ്റ്റാ​ഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Latest Videos

മകൾ സെനാനും ഭർത്താവ് ആഷ്ലിക്കും ഒപ്പം ഓടിക്കളിച്ചപ്പോഴാണ് കാൽ ഒടിഞ്ഞതെന്നാണ് സയനോര പോസ്റ്റിൽ പറയുന്നത്. തന്നെ കാണാൻ വന്ന ഗായിക രഞ്ജിനി ജോസ്, രശ്മി സതീഷ്, സിത്താര എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും സയനോര പങ്കുവച്ചിട്ടുണ്ട്.
 

സയനോരയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം

"Zena ന്റെ കൂടെ ഓടിക്കളിക്കാൻ പോയതാ! ഓൾ എന്റെ ഖൽബല്ലേ ! മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു ! ചെറിയ പൊട്ടലാണ്..! കൊറേ ചങ്കുകൾ കാണാൻ വന്നു.. കൊറേ പേര് മെസ്സേജ് അയക്കുന്നുണ്ട് ! ടെൻഷൻ ആവണ്ട ആരും . ഞാൻ ഇവിടെ ഓക്കേ ആണ്. നിങ്ങൾ ഓരോരുത്തരോടും കൊറേ സ്നേഹം തോന്നുന്നു. സന്തോഷായി❤️❤️❤️", 

 
 
 
 
 
 
 
 
 
 
 
 
 

Zena ന്റെ കൂടെ ഓടിക്കളിക്കാൻ പോയതാ! ഓൾ എന്റെ ഖൽബല്ലേ ! മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു ! ചെറിയ പൊട്ടലാണ്..! കൊറേ ചങ്കുകൾ കാണാൻ വന്നു.. കൊറേ പേര് മെസ്സേജ് അയക്കുന്നുണ്ട് ! ടെൻഷൻ ആവണ്ട ആരും . ഞാൻ ഇവിടെ ഓക്കേ ആണ്. നിങ്ങൾ ഓരോരുത്തരോടും കൊറേ സ്നേഹം തോന്നുന്നു. സന്തോഷായി❤️❤️❤️ #takingabreak #bemkibeenu #rest @dinchiknation

A post shared by Sayanora Philip (@sayanoraphilip) on Oct 28, 2019 at 10:34am PDT

click me!