രണ്ട് ദിവസം മുമ്പ് പറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
'ഓപ്പറേഷന്‍ ജാവ'ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം 'സൗദി വെള്ളക്ക'യുടെ(Saudi Vellakka) ലിറിക് വീഡിയോ എത്തി. പേരില്‍ കൗതുകം പേറുന്ന ചിത്രത്തിന്റെ മനോഹരമായൊരു മെഡലഡി ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പാലി ഫ്രാൻസിസിന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് ജോ പോൾ ആണ്. ജോബ് കുര്യൻ ആണ് ആലാപനം.
രണ്ട് ദിവസം മുമ്പ് പറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഒരു വെള്ളക്കയുടെ പേരിലുള്ള പ്രശ്‌നത്തിന്മേല്‍ കോടതിയില്‍ നടക്കുന്ന കേസാണ് ചിത്രമെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്.
undefined
ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ നിർമ്മിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, സഹനിർമ്മാണം ഹരീന്ദ്രൻ, ശബ്‍ദ രൂപകൽപന വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, സംഗീതം പാലീ ഫ്രാൻസിസ്, ഗാനരചന അൻവർ അലി, രംഗപടം സാബു മോഹൻ, ചമയം മനു മോഹൻ, കാസ്റ്റിംഗ് ഡയറക്ടർ അബു വാളയംകുളം, വസ്ത്രലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, നിശ്ചലഛായഗ്രാഹണം ഹരി തിരുമല, പ്രൊഡക്ഷൻ കോഡിനേറ്റർ മനു ആലുക്കൽ, പരസ്യകല യെല്ലോടൂത്ത്‍സ്. ലുക്മാന്‍ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പെരുന്നാള്‍ റിലീസുകളിലും കുലുങ്ങാതെ കേരളത്തില്‍ കെജിഎഫ് 2; 20 ദിവസത്തില്‍ നേടിയത്
കേരളത്തിലെ എക്കാലത്തെയും വലിയ റിലീസ് ദിന കളക്ഷന്‍ നിലവില്‍ കെജിഎഫ് 2ന്‍റെ (KGF 2) പേരിലാണ്. വി എ ശ്രീകുമാറിന്‍റെ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ ഓപണിംഗ് തകര്‍ത്തുകൊണ്ടാണ് കെജിഎഫ് 2 കേരളത്തില്‍ റെക്കോര്‍ഡ് ഇട്ടത്. ഏപ്രില്‍ 14ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത് 7.48 കോടി ആയിരുന്നു. ഇപ്പോഴിതാ 20 ദിനങ്ങള്‍ക്ക് ഇപ്പുറവും കേരളത്തിലെ പ്രധാന സെന്‍ററുകളിലൊക്കെ ചിത്രം മികച്ച ഒക്കുപ്പന്‍സിയിലാണ് തുടരുന്നത്. പെരുന്നാള്‍ റിലീസുകളായി മൂന്ന് മലയാള ചിത്രങ്ങള്‍ എത്തിയിട്ടും കെജിഎഫ് 2നെ ബാധിച്ചിട്ടില്ല എന്നതും കൌതുകകരമാണ്.
കേരളത്തില്‍ 20 ദിവസങ്ങള്‍ കൊണ്ട് ചിത്രം 59.75 കോടി നേടി എന്നാണ് ട്വിറ്ററിലെ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകള്‍ പറയുന്നത്. കേരള ബോക്സ് ഓഫീസിനെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. കേരളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളായ പുലിമുരുകന്‍, ബാഹുബലി 2, ലൂസിഫര്‍ എന്നിവയ്ക്കു താഴെ നാലാം സ്ഥാനത്താണ് നിലവില്‍ കെജിഎഫ് 2 എന്നും അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ പെരുന്നാള്‍ റിലീസുകള്‍ എത്തിയിട്ടും കെജിഎഫ് 2 നേടുന്ന ഈ മികച്ച പ്രതികരണം തിയറ്റര്‍ ഉടമകളെപ്പോലും അമ്പരപ്പിക്കുന്നുണ്ട്. റംസാന്‍ മാസത്തിനു ശേഷം തിയറ്ററുകള്‍ സജീവമായ മലബാര്‍ മേഖലയിലാണ് ഈ വാരാന്ത്യത്തില്‍ കെജിഎഫ് 2 ന് ഏറ്റവും മികച്ച പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.