'സാറ്റര്‍ഡേ നൈറ്റി'ലെ മനോഹര മെലഡി: വീഡിയോ സോംഗ്

By Web Team  |  First Published Nov 19, 2022, 4:32 PM IST

ജേക്സ് ബിജോയിയും ജെയിംസ് തകരയും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം


കായംകുളം കൊച്ചുണ്ണി എന്ന വിജയ ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിച്ച ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുതുതലമുറയിലെ യുവാക്കളുടെ സൌഹൃദത്തിന്‍റെ കഥ പറയുന്ന ആഘോഷ ചിത്രം റോഷന്‍ ആന്‍ഡ്രൂസിന്‍റെ ഫിലിമോഗ്രഫിയിലെ വ്യത്യസ്തമായ പരിശ്രമവുമായിരുന്നു. സിനിമാറ്റോഗ്രഫിയിലും സംഗീതത്തിലുമൊക്കെ വേറിട്ട ശൈലിയുമായാണ് ചിത്രം എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വി ആര്‍ ഓള്‍ ബബിള്‍സ് എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അബ്രു മനോജ് ആണ്. ജേക്സ് ബിജോയിയും ജെയിംസ് തകരയും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് തകരയാണ്.

സൌഹൃദങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്ന സ്റ്റാന്‍ലി എന്ന കഥാപാത്രമായി നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി. നവീൻ ഭാസ്‌കര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുബൈ, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍.

Latest Videos

undefined

ALSO READ : 'ഹോ ഏക് ദോ പല്‍'; ഹയയിലെ പാര്‍ട്ടി സോംഗ് എത്തി

ഛായാഗ്രഹണം അസ്‍ലം പുരയില്‍, എഡിറ്റിംഗ് ടി ശിവനടേശ്വരന്‍, സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, കളറിസ്റ്റ് ആശിര്‍വാദ്, ഡിഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ഓഡിയോഗ്രഫി രാജാകൃഷ്ണൻ എം ആർ, ആക്ഷന്‍ കൊറിയോഗ്രഫി അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍ വിഷ്ണു ദേവ, സ്റ്റില്‍സ് സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റില്‍സ് ഷഹീന്‍ താഹ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം ആല്‍വിന്‍ അഗസ്റ്റിന്‍, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്‌സ് വിവേക് രാമദേവന്‍, ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 3.27 കോടി ആയിരുന്നു. 

click me!