'വേ​ഗം സുഖം പ്രാപിക്കട്ടെ'; എസ്പിബിയ്ക്ക് വേണ്ടി പ്രാർത്ഥനയോടെ സൽമാൻ ഖാൻ

By Web Team  |  First Published Sep 25, 2020, 9:56 AM IST

കഴിഞ്ഞ ദിവസമാണ് എസ്പിബിയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നത്.


മുംബൈ: ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മടങ്ങി വരവിനായ് പ്രാർത്ഥനയോടെ ബോളിവുഡ് നടൻ സൽമാൻ ഖാൻ. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് എസ്പിബിയുടെ മടങ്ങിവരവിനായി സൽമാൻ ഖാൻ ആശംസകൾ നേർന്നത്.

"ബാലസുബ്രഹ്മണ്യം സർ, അങ്ങ് എത്രയും വേ​ഗം സുഖം പ്രാപിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്കായി പാടിയ ഓരോ ഗാനത്തിനും നന്ദി, പ്രത്യേകിച്ച്  ദിൽ ദിവാന ഹീറോ പ്രേം എന്ന ​ഗാനത്തിന്. ലവ് യു സർ", സൽമാൻ ഖാൻ ട്വീറ്റ് ചെയ്തു. 

Bala Subramaniam sir . All the strength hope wishes from the bottom of my heart to a speedy recovery n thank u for every song u sang fr me n made special your dil dewana hero prem, Love u sir.

— Salman Khan (@BeingSalmanKhan)

Latest Videos

undefined

അതേസമയം, എസ്പിബിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കൊവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലാണ്. പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടുന്നതാണ് നില വഷളാക്കിയത്. കഴിഞ്ഞ ദിവസമാണ് എസ്പിബിയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സെപ്റ്റംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന വാർത്തയും പുറത്തുവന്നു. കൊവിഡ് മുക്തനായെങ്കിലും ആരോ​ഗ്യസ്ഥിതി മെച്ചപ്പെടാഞ്ഞതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെയാണെന്നും അന്ന് മകൻ എസ്പി ചരൺ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

click me!