നിലവിൽ ടൈഗർ 3യില്‍ അഭിനയിച്ചു കൊണ്ടിരിക്കയാണ് സല്‍മാന്‍.
സൽമാൻ ഖാന്‍ നായകനാകുന്ന 'കിസി കാ ഭായ് കിസി കി ജാന്‍റെ' പുതിയ ഗാനം റിലീസ് ചെയ്തു. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സൽമാൻ ഖാന്റെ ലുക്കി ഡാൻസ് കൂടിയായപ്പോൾ, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സൽമാനൊപ്പം നടൻ വെങ്കിടേഷും ഗാനരംഗത്തുണ്ട്. ഗാനത്തിന്റെ ഏറ്റവും ഒടുവിൽ രാം ചരണും രഗസ്റ്റ് അപ്പിയറൻസ് ആയി എത്തുന്നു.
വിശാൽ ദദ്‌ലാനിയും പായൽ ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പായൽ ദേവ് ആണ് സംഗീത സംവിധാനം. വരികൾ എഴുതിയിരിക്കുന്നത് ഷബീർ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ഗാനം ഇതിനോടകം ട്രെന്റിംഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.
പൂജ ഹെഗ്ഡെയാണ് കിസി കാ ഭായ് കിസി കി ജാന്‍റെ നായിക. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും.
നാല് വർഷത്തിന് ശേഷമാണ് ഈദിന് ഒരു സല്‍മാന്‍ ചിത്രം ബിഗ് സ്ക്രീനിൽ റിലീസ് ചെയ്യുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നാല് വര്‍ഷം മുന്‍പ് 'ഭാരത്' എന്ന ചിത്രമാണ് സല്‍മാന്‍ അഭിനയിച്ച ഈദ് റിലീസ് ചിത്രമായി എത്തിയത്. ഫർഹാദ് സാംജി സംവിധാനം ചെയ്ത ചിത്രത്തിൽ ഷെഹ്നാസ് ഗിൽ, പാലക് തിവാരി, സിദ്ധാർത്ഥ് നിഗം, രാഘവ് ജുയൽ, വെങ്കിടേഷ് ദഗ്ഗുബതി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അടുത്തിടെ ‘ബിഗ് ബോസിൽ’ കണ്ട ഇന്റർനെറ്റ് ഗ്ലോബൽ സെൻസേഷൻ അബ്ദു റോസിക്ക് ഈ ഫാമിലി എന്റർടെയ്‌നറിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നിലവിൽ ടൈഗർ 3യില്‍ അഭിനയിച്ചു കൊണ്ടിരിക്കയാണ് സല്‍മാന്‍. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക.