വാനില്‍ ചന്ദ്രികാ... തെളിഞ്ഞിതാ.. ലൂക്കയിലെ റൊമാന്‍റിക് വീഡിയോ ഗാനം പുറത്തിറങ്ങി

By Web Team  |  First Published Jul 4, 2019, 7:17 PM IST

ടൊവിനോ നായകനായ പുതിയ സിനിമയാണ് ലൂക്ക. അഹാന കൃഷ്‍ണകുമാറാണ് ചിത്രത്തിലെ നായിക. അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 


ടൊവിനോ നായകനായ പുതിയ സിനിമയാണ് ലൂക്ക. അഹാന കൃഷ്‍ണകുമാറാണ് ചിത്രത്തിലെ നായിക. അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൃദുലും അരുണും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നു. ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ വാനില്‍ ചന്ദ്രികാ... തെളിഞ്ഞിതാ... എന്നു തുടങ്ങുന്ന ഗാനത്തിന്റെ  വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. നിതിന്‍ ജോര്‍ജ്ജും നീതു ബാലയുമാണ് ഗാനരംഗത്ത് എത്തുന്നത്. പുറത്തിറങ്ങി  മണിക്കൂറുകള്‍ക്കകം യുട്യൂബില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ് ഈ വീഡിയോ ഗാനം.

ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണ് ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.  അരവിന്ദ് വേണുഗോപാലും സിയ ഉള്‍ ഹഖുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷ് വര്‍മ്മയുടേതാണ് വരികള്‍.

Latest Videos

ചിത്രത്തില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നിമിഷ് രവി ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്.  

വീഡിയോ

click me!