സ്റ്റീഫൻ ദേവസ്യയുടെ കീബോർഡ് വായനയ്ക്ക് ഒപ്പം പാടുന്ന ഒരു വീഡിയോയും റിമി പങ്കുവച്ചിട്ടുണ്ട്.
ലോക ജനത കൊവിഡ് എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കെ വളരെ ലളിതമായാണ് ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചത്. ഈസ്റ്റർ ആശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയായ റിമി ടോമിയും രംഗത്തെത്തിയിരുന്നു.
“ഈ വർഷത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്ന്. എല്ലാ സഹോദരിസഹോദരന്മാർക്കും ഹാപ്പി ഈസ്റ്റർ. നമ്മളും ഉടനെ ഈ സാഹചര്യത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കും,” റിമി ടോമി ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു. സ്റ്റീഫൻ ദേവസ്യയുടെ കീബോർഡ് വായനയ്ക്ക് ഒപ്പം പാടുന്ന ഒരു വീഡിയോയും റിമി പങ്കുവച്ചിട്ടുണ്ട്.
ക്വാറന്റെയിൻ കാലത്തും ഫിറ്റ്‌നസ് കാര്യങ്ങളിൽ ശ്രദ്ധാലുവാണ് റിമി ടോമി. ഫിറ്റ്നസ് സെന്ററിൽ വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ റിമി നിരവധി തവണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.