സുനൈന ടൈറ്റില്‍ കഥാപാത്രമാവുന്ന 'റെജീന'; ശങ്കര്‍ മഹാദേവന്‍ പാടിയ മനോഹര ഗാനം

By Web Team  |  First Published Jan 9, 2023, 4:03 PM IST

ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രം


പ്രശസ്ത തെന്നിന്ത്യൻ താരം സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ ഡിസിൽവ രചനയും സംവിധാനവും നിര്‍വ്വഹിച്ച റെജീന എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ഓരോ മൊഴി ഓരോ മിഴി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. സതീഷ് നായര്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കര്‍ മഹാദേവന്‍ ആണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.

സ്റ്റാര്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജീന. എന്നാല്‍ ഈ ചിത്രം ബഹുഭാഷകളിലാണ് ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും. നേരത്തെ പുറത്തിറക്കിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന റെജീനക്ക് വേണ്ടി മറ്റു ഗാനങ്ങൾ സിദ്ധ് ശ്രീറാം, രമ്യാ നമ്പീശൻ, വൈക്കം വിജലക്ഷ്മി, റിമി ടോമി എന്നിവരാണ് ആലപിച്ചിരിക്കുന്നത്. 

Latest Videos

undefined

ALSO READ : 'ജയിലര്‍' സെറ്റില്‍ മോഹന്‍ലാലിന്‍റെ ക്യാമറയില്‍ രജനി; ചിത്രം പങ്കുവച്ച് ജിഷാദ്

നിവാസ് അധിതന്‍, റിതു മന്ത്ര, അനന്ദ് നാഗ്, ബോക്സര്‍ ധീന, വിവേക് പ്രസന്ന, ബാവ ചെല്ലദുരൈ, ഗജരാജ്, രഞ്ജന്‍, പശുപതി രാജ്, അപ്പാനി ശരത്ത്, ജ്ഞാനവേല്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പവി കെ പവന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ടോബി ജോണ്‍ , പ്രൊഡക്ഷന്‍ ഡിസൈനര്‍ കുമാര്‍ ഇടക്കര, വസ്ത്രാലങ്കാരം ഏകന്‍, സംഘട്ടനം ആര്‍ ശക്തി ശരവണന്‍, ഡോമിന്‍ ഡിസില്‍വ, കൊറിയോഗ്രഫി വിജി മാസ്റ്റര്‍, ഡോമിന്‍ ഡിസില്‍വ. പി ആര്‍ ഒ- സി കെ അജയ് കുമാര്‍.

click me!