പ്രശസ്ത യുഎസ് റാപ്പർ ഫാറ്റ്മാൻ സ്‌കൂപ്പ് വെള്ളിയാഴ്ച കണക്റ്റിക്കട്ടിൽ ഒരു സംഗീത പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു.
കണക്റ്റിക്കട്: പ്രശസ്ത യുഎസ് റാപ്പർ ഫാറ്റ്മാൻ സ്‌കൂപ്പ് വെള്ളിയാഴ്ച കണക്റ്റിക്കട്ടിൽ ഒരു സംഗീത പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. 53-ാം വയസായിരുന്നു. ഫാറ്റ്മാൻ സ്‌കൂപ്പിന്‍റെ ഇൻസ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റിൽ, റാപ്പർ മരിച്ചുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബം അറിയിച്ചു.
ന്യൂയോർക്കിൽ ജനിച്ച റാപ്പർ, യഥാർത്ഥ പേര് ഐസക്ക് ഫ്രീമാൻ എന്നാണ്. പരിപാടിക്കിടെ ഡിജെ ബൂത്തിന് അടുത്ത് തളര്‍ത്ത് വീഴുകയായിരുന്നു ഗായകന്‍. സമീപത്തുള്ളവർ സിപിആർ നൽകാനുള്ള ശ്രമങ്ങൾ നടത്തിയിട്ടും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
undefined
ന്യൂയോർക്ക് സിറ്റി ഹിപ്-ഹോപ്പ് രംഗത്തെ ഒരു പ്രമുഖ വ്യക്തിയായിരുന്നു ഫാറ്റ്മാൻ സ്കൂപ്പ്. മിസ്സി എലിയറ്റ്, മരിയ കാരി തുടങ്ങിയ കലാകരന്മാരുമായി സഹകരിച്ചാണ് ഇദ്ദേഹം വളര്‍ന്നത്. ഹിറ്റ് ഗാനമായ "ബി ഫെയ്ത്ത്ഫുൾ" ഏറെ പ്രശസ്തി ഇദ്ദേഹത്തിന് നേടിക്കൊടുത്തു.
സ്കൂപ്പിന്‍റെ മരണം സംഗീത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്, ആരാധകരിൽ നിന്നും സഹ കലാകാരന്മാരിൽ നിന്നും ഇദ്ദേഹത്തിന് അന്ത്യാ അഭിവാദ്യം ഒഴുകുകയാണ് സോഷ്യല്‍ മീഡിയയില്‍. അപ്രതീക്ഷിതമായിരുന്നു സ്കൂപ്പിന്‍റെ മരണം എന്നാണ് അദ്ദേഹത്തിന്‍റെ മാനേജര്‍ പോസ്റ്റ് ചെയ്തത്.
1999-ൽ പുറത്തിറങ്ങിയ "ബി ഫെയ്ത്ത്ഫുൾ" എന്ന സ്ലീപ്പർ ഹിറ്റിലൂടെ പരക്കെ അംഗീകരിക്കപ്പെട്ട സ്കൂപ്പ് പിന്നീട് 2003ലാണ് അന്താരാഷ്ട്ര വിജയം നേടിയത്.അയർലൻഡിലും യുകെയിലും ഈ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തി. 2004-ൽ, ചാനൽ 4-ലെ യുകെ ടിവി സീരീസായ ചാൻസേഴ്‌സിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. 2015-ൽ റിയാലിറ്റി ഷോയായ സെലിബ്രിറ്റി ബിഗ് ബ്രദർ 16: യുകെ വേഴ്സസ് യുഎസ്എയിൽ ഒരു മത്സരാർത്ഥിയായും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അവിടെ മൂന്നാം സ്ഥാനം ഫാറ്റ്മാൻ സ്‌കൂപ്പ് നേടിയിരുന്നു.
ആര്‍ഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തി കേസ്
സംവിധായകന്‍ ഹരിഹരന്‍ കുരുക്കില്‍: ചാര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു