ഗായകന്‍ മോഹന്‍ലാലും ട്രെന്‍ഡിംഗില്‍; മില്യണും കടന്ന് കുതിച്ച് 'വാലിബനി'ലെ 'റാക്ക് പാട്ട്'

By Web Team  |  First Published Dec 30, 2023, 2:34 PM IST

ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്‍റെ സഹരചയിതാവ് കൂടിയായ പി എസ് റഫീക്ക് ആണ്


മോഹന്‍ലാലിനെ സംബന്ധിച്ച് ഇത് ഒരു തിരിച്ചുവരവിന്‍റെ സമയമാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുന്നു. ജീത്തു ജോസഫിന്‍റെ സംവിധാനത്തിലെത്തിയ നേര്. അദ്ദേഹത്തിന്‍റെ അപ്കമിംഗ് ലിസ്റ്റും പ്രേക്ഷകാവേശം ഉണ്ടാക്കുന്നതാണ്. അതില്‍ ആദ്യം എത്തുക ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണ്. പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കുന്ന വാലിബന്‍റെ ഇന്നലെ പുറത്തിറങ്ങിയ ഗാനവും വന്‍ ഹിറ്റ് ആണ്. റാക്ക് പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ ആണ്. ഗാനത്തിന് ഇതിനകം യുട്യൂബില്‍ 1 മില്യണിലധികം കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്. മ്യൂസിക് ലിസ്റ്റില്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ ഒന്നുമാണ് ഈ ഗാനം.

ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്‍റെ സഹരചയിതാവ് കൂടിയായ പി എസ് റഫീക്ക് ആണ്. ഗാനത്തിന്‍റെ ഇനിഷ്യല്‍ കോമ്പോസിഷനും റഫീക്ക് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മ്യൂസിക് ഡയറക്ഷനും പ്രോഗ്രാമിംഗും പ്രശാന്ത് പിള്ള. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Latest Videos

undefined

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.

ALSO READ : മാറ്റത്തിന്‍റെ വഴിയിലെ ജയറാമിനെ അവതരിപ്പിക്കാന്‍ മഹേഷ് ബാബു; പ്രഖ്യാപനം

click me!