'ത്രില്ലര്‍' നിര്‍മ്മാതാവ്: സംഗീത ലോകത്തെ ഇതിഹാസമായ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു

By Web Team  |  First Published Nov 4, 2024, 8:12 PM IST

പാശ്ചാത്യ സംഗീത ലോകത്തെ ഇതിഹാസമായ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു. 91 വയസായിരുന്നു അദ്ദേഹത്തിന്. മൈക്കിള്‍ ജാക്‌സന്റെ ത്രില്ലര്‍ ഉള്‍പ്പെടെ നിരവധി ഹിറ്റ് ആല്‍ബങ്ങള്‍ നിര്‍മ്മിച്ച ക്യുന്‍സി 28 ഗ്രാമി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.


ലോസ് ആഞ്ചല്‍സ്: പാശ്ചത്യ സംഗീത ലോകത്തെ ഇതിഹാസമായ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു.
സംഗീത സംവിധായകന്‍, മ്യൂസിക് പ്രൊഡ്യൂസര്‍, ഗാനരചിതാവ് ഇങ്ങനെ വിവിധ രംഗത്ത് ശ്രദ്ധേയനായിരുന്നു ക്വിന്‍സി ജോണ്‍സ്. 91 വയസായിരുന്നു അദ്ദേഹത്തിന്. ലോസ് ആഞ്ചല്‍സിലെ സ്വവസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 

പോപ് ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സന്റെ എക്കാലത്തേയും വലിയ ഹിറ്റ് ആല്‍ബമായ ത്രില്ലര്‍ നിര്‍മ്മിച്ചത് ക്വിന്‍സി ആയിരുന്നു. മൈക്കിള്‍ ജാക്‌സന്‍റെ കരിയറിലെ വന്‍ ഹിറ്റുകളുടെ നിര്‍മ്മാതാവായിരുന്നു ഇദ്ദേഹം. ജാക്സന്‍റെ തന്നെ ബാഡ്, ഓഫി ദി വാള്‍ എന്നീ ആല്‍ബങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. മൈക്കിള്‍ ജാക്‌സന്റെ കരിയറിലെ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു ക്വിന്‍സി ജോണ്‍സ്. 28 ഗ്രാമി പുരസ്കാരങ്ങളാണ് 71 വര്‍ഷം നീണ്ട സംഗീത ജീവിതത്തില്‍ ഇദ്ദേഹം നേടിയത്. 

Latest Videos

undefined

ബാക്ക് ഓണ്‍ ദി ബ്ലോക്ക് എന്ന ആല്‍ബത്തിലൂടെ 1990 ആറ് ഗ്രാമി അവാര്‍ഡുകള്‍ ജോണ്‍സ് നേടിയിരുന്നു.  മൂന്ന് തവണ പ്രൊഡ്യൂസര്‍ ഓഫ് ദി ഇയര്‍ ബഹുമതിയും .  ദി ഇറ്റാലിയന്‍ ജോബിന്റെ സൗണ്ട് ട്രാക്ക് ഒരുക്കിയത് ക്വിന്‍സി ജോണ്‍സ് ആയിരുന്നു. ഓസ്‌കാര്‍ നേടിയ ഇന്‍ ദ ഹീറ്റ് ഓഫ് ദ നൈറ്റിലും അദ്ദേഹമാണ് സ്‌കോര്‍ ഒരുക്കിയത്. മറ്റ് അനേകം സിനിമകള്‍ക്ക് ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. 

ക്യു എന്ന പേരില്‍ ആത്മകഥ 2001ല്‍ ഇദ്ദേഹം പുറത്തിറക്കി. മൂന്ന് തവണ വിവാഹിതനായ ഇദ്ദേഹത്തിന് ഏഴുമക്കളുണ്ട്. 

click me!