PSY -That That : ​ഗന്നം സ്റ്റൈലിന് ശേഷം 'ദാറ്റ് ദാറ്റ്'; തരം​ഗം തീർത്ത് സൈയും ഷുഗയും- വീഡിയോ

By Web Team  |  First Published Apr 30, 2022, 2:24 PM IST

അഞ്ചുവര്‍ഷത്തിന് ശേഷമാണ് സൈയുടെ മടങ്ങിവരവ്. 


ഗന്നം സ്റ്റൈൽ എന്ന ​ഗാനത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സൈയും(PSY) ബിടിഎസ് താരം ഷുഗയും ഒന്നിച്ച മ്യൂസിക് വിഡിയോ പുറത്തിറങ്ങി. ദാറ്റ് ദാറ്റ് എന്ന് തുടങ്ങുന്ന ആൽബമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിവിധി മ്യൂസിക് പ്ലാറ്റ് ഫോമുകളിലൂടെ എത്തിയ ​ഗാനം ഇതിനോടകം ട്രെന്റിങ്ങിൽ ഒന്നാമതെത്തി കഴിഞ്ഞു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വരികളും നൃത്തവുമാണ് ആൽബത്തിൽ സൈ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

അഞ്ചുവര്‍ഷത്തിന് ശേഷമാണ് സൈയുടെ മടങ്ങിവരവ്. 12 ട്രാക്കുകള്‍ ഉള്‍പ്പെടുന്നതാണ് സൈയുടെ ഒമ്പതാമത് സംഗീത ആല്‍ബം.  സൈയും ഷുഗയും ചേര്‍ന്നാണ് ദാറ്റ് ദാറ്റിന് വരികളെഴുതുകയും സംഗീതമൊരുക്കുകയും ചെയ്തിരിക്കുന്നത്. റെട്രോ സ്റ്റൈലില്‍ സൈയും ഷുഗയുമുള്ള കവര്‍ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലോകമൊട്ടാകെ ആരാധകരുള്ള ഗായകരാണ് സുഗയും സൈയും. ഇത് തന്നെയാണ് ആല്‍ബത്തിന്റെ വിജയവും. 

Latest Videos

undefined

മൂന്ന് വര്‍ഷമായി അജിത് ചിത്രത്തിന്റെ പണിപ്പുരയില്‍: വിഘ്‍നേശ് ശിവൻ

തമിഴകത്ത് ഏറ്റും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത്. അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയത് എച്ച് വിനോദിന്റെ സംവിധാനത്തിലുള്ള 'വലിമൈ' ആയിരുന്നു. തിയറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു ചിത്രം നേടിയത്. അജിത്ത് നായകനാകുന്ന അറുപത്തിരണ്ടാമത് ചിത്രത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത (AK 62).

വിഘ്‍നേശ് ശിവനാണ് അജിത്ത് നായകനാകുന്ന അറുപത്തിരണ്ടാമത് ചിത്രം സംവിധാനം ചെയ്യുക എന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.  അജിത്തിന്റെ നായികയായി നയൻതാരയെത്തുന്ന ചിത്രം ഒരു റൊമാന്റിക് കോമഡിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്‍ട്രീയ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പടുത്തേണ്ട എന്ന് അജിത്ത് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ഈ കഥയ്ക്ക് വേണ്ടി പ്രവർത്തിക്കുകയാണ്, തീർച്ചയായും എല്ലാവർക്കും ഇത് ഇഷ്‍ടപ്പെടുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ വിഘ്‍നേശ് ശിവൻ പറഞ്ഞതിന്റെയും ആവേശത്തിലാണ് അജിത്തിന്റെ ആരാധകര്‍.

അജിത്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ ചിത്രം 'വലിമൈ' ആയിരുന്നു. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ 'വലിമൈ' ചിത്രം 200 കോടി ക്ലബില്‍ എത്തിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Valimai box office).

'വലിമൈ' എന്ന ചിത്രത്തിന്റെ നിര്‍മാണം ബോണി കപൂറായിരുന്നു. അജിത്ത് നായകനായ ചിത്രം  ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിച്ചത്. 'വലിമൈ' എന്ന ചിത്രം പാൻ ഇന്ത്യ റിലീസായിട്ട് തന്നെയാണ് എത്തിയത്. അജിത്ത് നായകനായ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്.

കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ 'വലിമൈ' ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തിയതിയപ്പോള്‍ ആരാധകര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള 'വലിമൈ'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

തമിഴ്‍നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തില്‍ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു. ബൈക്ക്  പ്രധാന സംഗതിയായി ചിത്രത്തില്‍ വരുന്നുണ്ട്. അതിനാല്‍. മുഖ്യമന്ത്രിയായിരുന്നു ജയലളിത ഒരു റേസറെ പൊലീസുകാരനായി നിയമിച്ചതിന്റെ കഥ ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ കേള്‍ക്കാൻ ഞങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായും ആ സംഭവം ഞങ്ങള്‍ 'വലിമൈ'ക്ക് ചെറിയൊരു പ്രചോദനമായി എടുത്തിട്ടുണ്ടെന്ന് വിനോദ് പറഞ്ഞിരുന്നു.

'വലിമൈ'യുടെ വണ്‍ലൈനായിരുന്നു അജിത്തിനോട് പറഞ്ഞത്. അദ്ദേഹം വലിയ ഇംപ്രസായി. സാമൂഹിക ഉത്തരവാദിത്തമുള്ളതുമായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഓഡിയൻസിനും എന്റര്‍ടെയ്‍ൻമെന്റായിരിക്കും ചിത്രമെന്നും അജിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നതായി  റിലീസിന് മുന്നേ എച്ച് വിനോദ്  വ്യക്തമാക്കിയിരുന്നു. ഒരു സൂപ്പര്‍താരത്തെ നായകനാക്കിയുള്ള ചിത്രമാകുമ്പോള്‍ സാധ്യതകളും വെല്ലുവിളിയുമുണ്ടെന്നും എച്ച് വിനോദ് പറഞ്ഞിരുന്നു.

tags
click me!