'പ്രിയ ലോകമേ'; ക്രിസ്റ്റോ സേവ്യറുടെ സംഗീതത്തില്‍ 'സൂക്ഷ്‍മദര്‍ശിനി'യിലെ ഗാനം, ലിറിക് വീഡിയോ എത്തി

By Web Team  |  First Published Nov 27, 2024, 11:27 AM IST

അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്


ബേസിൽ- നസ്രിയ കോമ്പോയുടെ 'സൂക്ഷ്മദർശിനി' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറവെ ചിത്രത്തിലെ 'പ്രിയ ലോകമേ' എന്ന ഗാനത്തിന്‍റെ ലിറിക്ക് വീഡിയോ പുറത്തെത്തി. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ക്രിസ്റ്റോ സേവ്യർ ഈണം നൽകിയിരുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. എം സി സംവിധാനം ചെയ്തിരിക്കുന്ന 'സൂക്ഷ്മദര്‍ശിനി' നവംബർ 22 നാണ് തിയറ്ററുകളിലെത്തിയത്. കുടുംബപ്രേക്ഷകരടക്കം വലിയ പിന്തുണയാണ് ചിത്രത്തിന് നൽകുന്നത്.

അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എവിഎ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. 

Latest Videos

നസ്രിയയും ബേസിലും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ പ്രൊമോ സോംഗ് 'ദുരൂഹ മന്ദഹാസമേ' സോഷ്യൽ മിഡിയയിലടക്കം ട്രെൻഡിംഗായിരുന്നു. അതിനുപിന്നാലെ ട്രെയിലറും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം ശരൺ വേലായുധൻ, ചിത്രസംയോജനം ചമൻ ചാക്കോ, ഗാനരചന മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, കലാസംവിധാനം വിനോദ് രവീന്ദ്രൻ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം മഷർ ഹംസ, സ്റ്റിൽസ് രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ് ബ്ലാക്ക് മരിയ, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിതരണം ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ് വിഷ്ണു തണ്ടാശ്ശേരി, പിആർഒ ആതിര ദിൽജിത്ത്.

ALSO READ : ഏഴ് വർഷങ്ങള്‍ക്ക് ശേഷം തട്ടകത്തിലേക്ക്; ആവേശം പങ്കുവച്ച് മേഘ്‌ന വിൻസെന്‍റ്

click me!