Hridayam Video Song : സെൽവയുടെ വിയോ​ഗം പറഞ്ഞ 'മുകിലിന്റെ മറവുകളിൽ'; 'ഹൃദയം' വീഡിയോ സോം​ഗ്

By Web Team  |  First Published Mar 8, 2022, 8:14 PM IST

15 പാട്ടുകളുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. 


പ്രണവ് മോഹൻലാലിനെ(Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം(Hridayam). ജനുവരിയിൽ തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  

'മുകിലിന്റെ മറവുകളിൽ' എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സെൽവ എന്ന കഥാപാത്രം മരിക്കുന്നതും പിന്നാലെ ഇയാൾ ചെയ്തിരുന്ന കാര്യങ്ങൾ പ്രണവ് ഉൾപ്പടെ ഉള്ളവർ ചെയ്യുന്നതുമാണ് ​ഗാന രം​ഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചിത്രയാണ് മനോഹരമായ മെലഡി ​ഗാനം ആലപിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് സം​ഗീതം നൽകിയത് ഹിഷാം ആണ്. 

Latest Videos

undefined

Read More:  'ഹൃദയം' കണ്ട് അറിയാതെ കണ്ണുനിറഞ്ഞു; പ്രണവിനെ കുറിച്ച് സായി കുമാർ

15 പാട്ടുകളുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. താന്‍ പഠിച്ചിരുന്ന കോളേജ് തന്നെയാണ് ഹൃദയത്തില്‍ കാണിച്ചതെന്ന് വിനീത് വ്യക്തമാക്കിയിരുന്നു. 

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.

പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രമാണിത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്. 

 പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. അരുണ്‍ നീലകണ്ഠന്‍ എന്നാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവിനെ കുറിച്ച് ഭദ്രന്‍ പറഞ്ഞത്

പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകർ വാട്സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു , ഒരു അഭിനേതാവിന്റെ നല്ല പെർഫോമൻസിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രൻ സർ എന്തേ 'ഹൃദയ'ത്തിലെ  പ്രണവിനെ മറന്നു പോയി. സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി. പൂത്തുലഞ്ഞു നിൽക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടിൽ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, 'ഹൃദയ'ത്തിലെ പ്രണവ്.എന്ത് ഗ്രേസ്ഫുൾ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു.

click me!