പ്രകാശ സുന്ദരം : ക്രിസ്മസ് വേളയില്‍ വ്യത്യസ്തമായ സംഗീത വീഡിയോ

By Web Team  |  First Published Dec 25, 2022, 6:36 PM IST

ക്രിസ്മസ് ദിനത്തില്‍ പുറത്തിറങ്ങിയ വീഡിയോ മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. 


കൊച്ചി:  ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ സംഗീത വീഡിയോയുമായികര്‍ണാടകത്തിലെ മുന്‍ ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ ജെ ജോര്‍ജിന്‍റെ മകള്‍ റെനിറ്റ ജോര്‍ജ്. ഫോർട്ട് കൊച്ചിയിൽ നാടകം അവതരിപ്പിക്കാൻ ചവിട്ടുനാടക സംഘം കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയിലൂടെ യാത്ര നടത്തുന്ന രീതിയിലൊരുക്കിയ 'പ്രകാശ സുന്ദരം'  എന്ന സംഗീത വീഡിയോ ശ്രദ്ധ നേടുകയാണ്. ക്രിസ്മസ് ദിനത്തില്‍ പുറത്തിറങ്ങിയ വീഡിയോ മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. 

റെനിറ്റ ജോർജ്  സംവിധാനം ചെയ്ത മ്യൂസി വീഡിയോയക്ക് സംഗീതമൊരുക്കിയത് പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവാണ്. റെനിറ്റ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും സംവിധാനത്തില്‍ ബിരുദം നേടിയിട്ടുണ്ട്. സുജ ജോര്‍ജാണ് വരികള്‍ എഴുതിയത്. ചിത്ര അരുൺ, എലിസബത്ത് രാജു, രമേഷ് മുരളി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാഹുൽ അക്കോട്ടാണ് ക്യാമറ.

Latest Videos

undefined

'നൻപകൽ നേരത്ത് മയക്കത്തിന്‍റെ' ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു

ഒരു ക്രിസ്‍മസ് കാലത്തെ കണ്ണീരിലാഴ്‍ത്തി മടങ്ങിയ അനില്‍ നെടുമങ്ങാട്, ഓര്‍മകള്‍ക്ക് രണ്ട് വര്‍ഷം

click me!