'സലാർ' എന്ന മറ്റൊരു ചിത്രവും പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാധേ ശ്യാം'(Radhe Shyam). രാധ കൃഷ്‍ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 11 തിയറ്ററുകളിൽ റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിലെ 'മെയ്ൻ ഇഷ്ക് മേ ഹൂൻ' എന്ന ഗാനം ഹിന്ദി ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പൂജയും പ്രഭാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മനൻ ഭരദ്വാജും ഹർജോത് കൗറും ചേർന്നാണ് ഗാനം പാടിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തുന്നത്.
undefined
ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. 'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തുന്നത്. പുതിയതും മനോഹരമായ ഒരു പ്രണയഗാനമായിരിക്കും എന്നാണ് സൂചന. മനോഹരമായ ദൃശ്യങ്ങളാണ് പ്രഭാസ് ചിത്രത്തിലേതായി ഇതുവരെ പുറത്തുവിട്ട ഗാനങ്ങളുടെ പ്രത്യേകത. ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.
'സലാർ' എന്ന മറ്റൊരു ചിത്രവും പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. 'സലാര്‍' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് അഭിനയിക്കുന്നത്. 'ആദ്യ' എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ശ്രുതി ഹാസൻ. പ്രശാന്ത് നീല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അഭികെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറി'ന്‍റെയും നിര്‍മ്മാണം. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്.'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീലാണ് സംവിധാനം.
Read More : കൈത്താങ്ങായി ‘രാധേ ശ്യാം’ ടീം; ഷൂട്ടിങ്ങിന് ഉപയോഗിച്ച കിടക്കകളും സ്ട്രെച്ചറുകളും സംഭാവന ചെയ്തു
'സലാറി'നൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് പ്രഭാസ്. നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം 'ആദിപുരുഷ്' എന്നിവയാണ് 'സലാര്‍' കൂടാതെ പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍.
'അര്‍ജുന്‍ റെഡ്ഡി'യും അതിന്‍റെ ബോളിവുഡ് റീമേക്ക് ആയിരുന്ന 'കബീര്‍ സിംഗും' സംവിധാനം ചെയ്‍ത സന്ദീപ് റെഡ്ഡി വാങ്കയുടെ പുതിയ ചിത്രത്തിലും നായകൻ പ്രഭാസാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'സ്‍പിരിറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ടി സിരീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.