പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 46 വയസായിരുന്നു.
തിരുവനന്തപുരം: പിന്നണി ഗായിക സംഗീത സചിത്(Sangeetha Sajith Passes Away) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 46 വയസായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ പാടി. 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലെ 'അമ്പിളിപൂവട്ടം പൊന്നുരുളി'എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. 'രാക്കിളിപ്പാട്ടി'ലെ 'ധും ധും ധും ദൂരെയേതോ' 'കാക്കക്കുയിലി'ലെ 'ആലാരേ ഗോവിന്ദ','അയ്യപ്പനും കോശിയി'ലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്.
undefined
'കുരുതി'യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്. കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. സംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ.
മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കസറ്റുകള്‍ക്കുവേണ്ടിയും സംഗീത പാടിയിരുന്നു. എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. 'അടുക്കളയില്‍ പണിയുണ്ട് 'എന്ന സിനിമയുടെ സംഗീതസംവിധായകയുടെ കുപ്പായവും സംഗീത അണിഞ്ഞിരുന്നു.
'യഥാർത്ഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ്'; 'എലോൺ' ടീസർ
മോഹൻലാലിന്റെ(Mohanlal) പിറന്നാൾ ദിനത്തിൽ എലോൺ ചിത്രത്തിന്റെ ടീസർ(Alone Teaser) പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 'യഥാർത്ഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ്', എന്ന ഡയലോഗോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എലോൺ.
18 ദിവസമെന്ന റെക്കോർഡ് വേഗത്തിലാണ് ഷാജി കൈലാസ് ചിത്രീകരണം പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. ആശിർവാദിന്റെ 30-ാം ചിത്രം കൂടിയാണിത്. ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിൽ 2000ൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിർവാദ് സിനിമാസിൻറെ ലോഞ്ചിംഗ് ചിത്രം. 2009ൽ പുറത്തെത്തിയ ക്രൈം ത്രില്ലർ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹൻലാൽ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്.
മുൻപ് ഷാജി കൈലാസിൻറെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചർ എന്നീ സിനിമകൾക്ക് രചന നിർവ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് ഡോൺ മാക്സ്. ഹെയർസ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളിൽ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.