പ്രദീപ് കുമാര്‍, ആവണി മല്‍ഹാര്‍ എന്നിവരാണ് പാടിയിരിക്കുന്നത്
ജോജു ജോര്‍ജിനെ (Joju George) നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്‍ത 'മധുര'ത്തിലെ (Madhuram) രണ്ടാമത്തെ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. 'പരിമിത നേരം' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷര്‍ഫുവാണ്. ഗോവിന്ദ് വസന്തയുടേതാണ് (Govind Vasantha) സംഗീതം. പ്രദീപ് കുമാര്‍, ആവണി മല്‍ഹാര്‍ എന്നിവരാണ് പാടിയിരിക്കുന്നത്.
'ജൂണ്‍' എന്ന വിജയചിത്രത്തിനു ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം പ്രണയത്തിന്‍റെ പശ്ചാത്തലത്തിലുള്ളതാണ്. അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെ ഇന്നലെയാണ് ചിത്രം എത്തിയത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്കുശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് നിര്‍മ്മാണം.
ജിതിൻ സ്റ്റാനിസ്‌ലാസ് ആണ് ഛായാഗ്രഹണം. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. എഡിറ്റിംഗ് മഹേഷ് ഭുവനേന്തു , കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈനർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ ഏയ്സ്ത്തെറ്റിക്ക് കുഞ്ഞമ്മ. പിആർഒ മഞ്ജു ഗോപിനാഥ്.