'ഒരു തുരുത്തിന്‍..'; 'തൊട്ടപ്പന്‍' ടൈറ്റില്‍ സോംഗ് എത്തി

By Web Team  |  First Published Jun 9, 2019, 11:41 PM IST

'ഒരു തുരുത്തിന്‍' എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയും സംഗീതം ലീല എല്‍ ഗിരീഷ് കുട്ടനുമാണ്.


ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനത്തില്‍ വിനായകന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'തൊട്ടപ്പനി'ലെ ടൈറ്റില്‍ വീഡിയോ സോംഗ് പുറത്തെത്തി. 'ഒരു തുരുത്തിന്‍' എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയും സംഗീതം ലീല എല്‍ ഗിരീഷ് കുട്ടനുമാണ്.

'കിസ്മത്തി'ന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത സിനിമയാണ് തൊട്ടപ്പന്‍. ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരിലുള്ള കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പി എസ് റഫീഖ് ആണ്. വിനായകനൊപ്പം റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തില്‍ 99 തീയേറ്ററുകളിലാണ് തൊട്ടപ്പന്‍ റിലീസ് ചെയ്തത്.

Latest Videos

click me!