മണ്ണിനും ദേശത്തിനും വേണ്ടി ജീവിതം സമർപ്പിച്ച അനേകം പേരെ പ്രതിനിധാനം ചെയ്യുന്നു 'ഊര്'.
കർഷകരുടെ ജീവിതവും യാതനകളും, മണ്ണിനായി അവർ ചെയ്യുന്ന ത്യാഗങ്ങളും പലപ്പോഴായി പലരും പറഞ്ഞു പോകുന്നവയാണ്. എന്നാൽ അവതരണ മികവും പാട്ടിന്റെ സാരാംശവുമാണ് 'ഊര്'എന്ന ആൽബത്തെ വ്യത്യസ്തമാക്കുന്നത്. റിച്ചി കെ എസ് ആണ് 'ഊര്' എന്ന എട്ട് മിനിറ്റ് തമിഴ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു ദാസ് ആണ് സംഗീതം സംഗീത സംവിധായകൻ. ഷാഫി അലിയുടേതാണ് വരികൾ.
മണ്ണിനും ദേശത്തിനും വേണ്ടി ജീവിതം സമർപ്പിച്ച അനേകം പേരെ പ്രതിനിധാനം ചെയ്യുന്നു 'ഊര്'. ഭൂമിയുടെ യഥാർത്ഥ അവകാശികളെ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വിപത്തിനെ ഈ മ്യൂസിക് വീഡിയോ അഭിസംബോധന ചെയ്യുന്നു.അതിലെല്ലാം ഉപരിയായി തലമുറകളായി തങ്ങളുടെ മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവരുടെ മനസിനേറ്റ മുറിവുകളാണ് ഒരു ശവസംസ്കാര ചടങ്ങിന്റെ രൂപത്തിൽ 'ഊര്' നമുക്ക് കാണിച്ചു തരുന്നത്.
undefined
കെജിഎഫ് ഷോക്കിടെ സീറ്റിനായി 'വയലൻസ്'; സിനിമാ തിയറ്ററിൽ സംഘർഷം, യുവാക്കൾ അറസ്റ്റിൽ
നെടുങ്കണ്ടം: സിനിമാ തിയറ്ററിൽ സീറ്റിനെ തര്‍ക്കത്തെ തുടര്‍ന്ന് യൂവാക്കള്‍ തമ്മില്‍ സംഘര്‍ഷം. പരിക്കേറ്റ പാറത്തോട് സ്വദേശി പറപ്പള്ളില്‍ സുമേഷ് (31)ന്റെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം കുളത്തുരാത്ത് അമല്‍, മഞ്ഞപ്പാറ പ്ലാത്തോട്ടത്തില്‍ ബിബിന്‍, നെടുങ്കണ്ടം കുളമ്പേല്‍ സച്ചിന്‍ എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഏപ്രില്‍ 17ന് ഈസ്റ്റര്‍ ദിനത്തില്‍ നെടുങ്കണ്ടം ജീ സിനിമാക്‌സിലെ ആറ് മണിയ്ക്കുള്ള കെജിഎഫ് എന്ന ചിത്രം കാണുന്നതിനായി എത്തിയതായിരുന്നു അമല്‍ അടങ്ങുന്ന സംഘം. തീയറ്ററിയില്‍ നിന്ന് ടിക്കറ്റ് വാങ്ങി അകത്ത് കയറിയപ്പോഴാണ് ഇവര്‍ ബുക്ക് ചെയ്ത സീറ്റില്‍ മറ്റ് ആളുകള്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സീറ്റിനെ ചൊല്ലി പരസ്പരം വാക്കേറ്റമുണ്ടായി. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവരാണ് സീറ്റുകളില്‍ ഇരുന്നത്. എന്നാല്‍ ഇതില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്ത ടിക്കറ്റ് ഇവരില്‍ ഒരാള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ക്യാന്‍സല്‍ ചെയ്തതിനാല്‍ അതേ സീറ്റില്‍ ടിക്കറ്റ് നല്‍കുകയും ചെയ്തതായി തീയറ്റര്‍ അധികൃതര്‍ പറയുന്നു.
സിനിമ കാണാനെത്തിയ കാണികളും തർക്കത്തിൽ ഇടപെട്ടതോടെ തീയറ്റര്‍ അധികൃതര്‍ രംഗത്തെത്തി. അടുത്ത ഷോയ്ക്ക് കാണാനുള്ള സൗകര്യം ഒരുക്കാമെന്ന് ഉറപ്പ് നൽകി. ടിക്കറ്റ് തുക തിരികെ നല്‍കുകയും ചെയ്തു. എന്നാൽ, സിനിമ അവസാനിച്ച് പുറത്ത് വന്ന സുമേഷ്, ആല്‍ബിന്‍ എന്നിവരെ അമലും സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സുമേഷിന്റെ പരാതിയില്‍ നെടുങ്കണ്ടം സിഐ ബി.എസ് ബിനു, എസ് ഐ റസാഖ്, എഎസ്‌ഐ ബിനു, സിപിഒ ഷാനു എന്‍ വാഹിത് എന്നിവര്‍ ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.