ഭായി രെ എന്ന് തുടങ്ങുന്ന ഗാനം മുംബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്...
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന മൂത്തോനിലെ ആദ്യഗാനമെത്തി. ഭായി രെ എന്ന് തുടങ്ങുന്ന ഗാനം മുംബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നേരത്തേ ടോറന്റോ മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. ലക്ഷദ്വീപും മുംബൈയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാജ് കാശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിവിന്‍ പോളിക്കൊപ്പം റോഷന്‍ മാത്യു, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.