'നീ മുകിലോ; കിടിലന്‍ ആലാപനവുമായി സൗമ്യ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Web Team  |  First Published May 4, 2019, 8:32 PM IST

സിനിമയിലെ നീ മുകിലോ എന്ന ഗാനം  പാടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ് കോട്ടയം സ്വദേശിയായ സൗമ്യ ജോസ്. 


സിഡ് ആക്രമണത്തിന്‍റെ കഥ പറഞ്ഞെത്തിയ ചിത്രം ഉയരെ തിയ്യേറ്ററില്‍ കൈയ്യടി നേടി മുന്നേറുകയാണ്. പാര്‍വതിയും ആസിഫ് അലിയും ടൊവിനോയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റാണ്. റഫീഖ് അഹമ്മദിന്‍റെ  വരികള്‍ക്ക്  ഗോപി സുന്ദര്‍ സംഗീതം നല്‍കിയൊരുക്കിയ നീ മുകിലോ എന്ന  ഗാനം വളരെ പെട്ടന്നാണ് ഹിറ്റായത്. സിത്താരയും വിജയ് യേശുദാസുമാണ് ഗാനം പാടി മനോഹരമാക്കിയത്. 

Latest Videos

സിനിമയിലെ ഈ ഗാനം  പാടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ് കോട്ടയം സ്വദേശിയായ സൗമ്യ ജോസ്.  നിരവധിപ്പേരാണ് സൗമ്യയുടെ പാട്ടിന് കൈയ്യടിച്ച് രംഗത്തെത്തിയത്. സിത്താരയുടെ ശബ്ദവും സൗമ്യയുടെ ശബ്ദവും തമ്മിലുള്ള സാമ്യത്തെക്കുറിച്ചും കമന്‍റുകളുണ്ട്. 

ഗാനം കാണാം 

 

click me!