നെറ്റ്ഫ്ലിക്സിന്‍റെ ഓണപ്പാട്ടുമായി ബ്ലെസ്‍ലി; ഒപ്പം ഫെജോ, വര്‍ക്കി

By Web Team  |  First Published Sep 7, 2022, 8:23 PM IST

നമ്മള്‍ ഒന്നല്ലേ എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് വര്‍ക്കിയാണ്


ഇന്ത്യന്‍ പ്രേക്ഷകരെ വലിയ പ്രാധാന്യത്തോടെയാണ് പ്രമുഖ അന്തര്‍ദേശീയ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് കാണുന്നത്. അതില്‍ തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കു വേണ്ടിയുള്ള ഉള്ളടക്കത്തിലും അവര്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. ദിനംപ്രതി മത്സരം കടുക്കുന്ന ഒടിടി വിപണിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ അത് വേണം എന്നതാണ് കാരണം. ഇപ്പോഴിതാ മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു ഓണപ്പാട്ട് പുറത്തിറക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. 

നമ്മള്‍ ഒന്നല്ലേ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിത ഹരിബാബു, വര്‍ക്കി, ഫെജോ എന്നിവര്‍ ചേര്‍ന്നാണ്. വര്‍ക്കിയുടേതാണ് സംഗീത സംവിധാനം. വര്‍ക്കി, ഫെജോ ബ്ലെസ്‍ലി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുദര്‍ശന്‍ നാരായണന്‍ ആണ് വീഡിയോ സോംഗിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ദേവ്, കലാസംവിധാനം ക്രിപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം കല്‍ട്ട് റെവല്യൂഷന്‍, നൃത്തസംവിധാനം പ്രതീഷ് രാംദാസ്, എഡിറ്റിംഗ് അനന്ദു ചക്രവര്‍ത്തി, അജയ് സത്യന്‍, ഫ്രാന്‍സിസ് തോമസ്, വിന്‍സെന്‍റ് വടക്കന്‍ എന്നിവരാണ് ക്രിയേറ്റീവ് ഡയറക്ടേഴ്സ്. സൂരജ് സന്തോഷ്, അനൂപ് മോഹന്‍ദാസ് എന്നിവരാണ് വോക്കല്‍ പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. സൌണ്ട് ഡിസൈന്‍ ശ്രീശങ്കര്‍ പി, പ്രീ മാസ്റ്ററിംഗ് ഫിന്നി കുര്യന്‍, മാസ്റ്ററിംഗ് ഇഡാനിയ വലെന്‍സിയ.

Latest Videos

undefined

പ്രൊജക്റ്റിന്റെ ആശയം ഉടലെടുത്തത് മൈത്രി അഡ്വർടൈസിംഗ് വർക്ക്‌സിൽ നിന്നായിരുന്നു. അവർ തന്നെയാണ് വീഡിയോയുടെ തിരക്കഥ എഴുതുകയും ആർടിസ്റ്റുകളെ അറിയിക്കുകയും ബോട്ട് ക്ലബ്ബുമായും പ്രൊഡക്ഷൻ ടീമുമായും സംസാരിച്ച് മൊത്തം പ്രൊഡക്ഷന്റെ എകോപനം നടത്തുകയും ചെയ്തത്. 

ALSO READ : യുകെ പൗരനായ 'ലൂക്ക് ആന്‍റണി', ഞെട്ടിക്കാന്‍ മമ്മൂട്ടി; 'റോഷാക്ക്' ട്രെയ്‍ലര്‍

ഡയറക്ട് ഒടിടി റിലീസ് ആയി മലയാളം സിനിമകള്‍ അതിനു മുന്‍പും നെറ്റ്ഫ്ലിക്സിലൂടെ പുറത്തെത്തിയിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ അവര്‍ക്ക് ഒരു ബ്രേക്ക് നല്‍കിയത് മിന്നല്‍ മുരളി ആയിരുന്നു. നെറ്റ്ഫ്ലിക്സിന്‍റെ 2021ലെ ക്രിസ്മസ് റിലീസുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട ചിത്രം ഭാഷകളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ശ്രദ്ധ നേടി. റിലീസ് വാരത്തില്‍ തന്നെ 11 രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സിന്‍റെ ടോപ്പ് 10 ലിസ്റ്റിലാണ് ചിത്രം ഇടംപിടിച്ചത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയത് ടൊവിനോ തോമസ് ആയിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം പ്രേക്ഷക പ്രതീക്ഷകളെ സാധൂകരിച്ച ഒന്നായിരുന്നു. 

click me!