'മുറിവേറ്റു വീഴുന്നു'; അഭിമന്യുവിന്‍റെ ജീവിതകഥ പറയുന്ന 'നാന്‍ പെറ്റ മകനി'ലെ ആദ്യ ഗാനം

By Web Team  |  First Published May 18, 2019, 9:18 PM IST

പാട്ടും കവിതയുമായി മഹാരാജാസിൽ നിറഞ്ഞുനിന്ന് ഒടുവിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകൻ സജി എം പാലമേലാണ്. നടൻ മിനോൺ ആണ് അഭിമന്യുവായെത്തുന്നത്


കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന 'നാൻ പെറ്റ മകൻ' എന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മുറിവേറ്റു വീഴുന്നു എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നത്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പുഷ്പവതിയാണ് ആലാപനം.

പാട്ടും കവിതയുമായി മഹാരാജാസിൽ നിറഞ്ഞുനിന്ന് ഒടുവിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകൻ സജി എം പാലമേലാണ്. നടൻ മിനോൺ ആണ് അഭിമന്യുവായെത്തുന്നത്. ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, സീമ ജി നായര്‍, ജോയ് മാത്യു, സിദ്ധാര്‍ഥ് ശിവ, സരയു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Latest Videos

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!