'മൂക്കുത്തി അമ്മന്‍' ആയി തിളങ്ങി നയൻതാര; ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

By Web Team  |  First Published Nov 2, 2020, 9:07 PM IST

ഉര്‍വ്വശി, സ്‍മൃതി വെങ്കട്ട്, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


യന്‍താര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'മൂക്കുത്തി അമ്മന്‍റെ' ആദ്യ വീഡിയോ ​ഗാനം പുറത്തിറങ്ങി. പാ വിജയിയുടെ രചനയിൽ ആർ എൽ ഈശ്വരി പാടിയ ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷനേരം കൊണ്ട് മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിക്കുന്നത്. ആർ എൽ ഈശ്വരിയും ​ഗാനരം​ഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്‍ജെ ബാലാജിക്കൊപ്പം എന്‍ ജെ ശരവണന്‍ കൂടി ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ഉര്‍വ്വശി, സ്‍മൃതി വെങ്കട്ട്, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ദീപാവലി റിലീസ് ആണ്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിരിക്കാന്‍ ആവോളമുള്ള ചിത്രമാണിതെന്ന് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തൊണ്ണൂറുകളില്‍ ദൈവങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള നിരവധി ചിത്രങ്ങള്‍ തമിഴില്‍ എത്തിയിരുന്നു. അതേ മാതൃകയില്‍ എന്നാല്‍ 'സാമൂഹിക പ്രതിബന്ധത'യുള്ള ചിത്രമായിരിക്കും മൂക്കുത്തി അമ്മനെന്നാണ് ആര്‍ജെ ബാലാജി നേരത്തെ പറഞ്ഞിരുന്നത്. 

Latest Videos

click me!