മോഹ മുന്തിരി..സണ്ണിയുടെ മധുരരാജയിലെ ഗാനത്തിന്‍റെ വീഡിയോ ഇറങ്ങി

By Web Team  |  First Published May 3, 2019, 4:37 PM IST

അതേ സമയം മമ്മൂട്ടി നായകനായി എത്തിയ, മധുരരാജ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നതാണ് കളക്ഷൻ സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ വാര്‍ത്ത.


ണ്ണി ലിയോണിന്‍റെ ആദ്യ മലയാള ചിത്രമായ മധുരരാജയിലെ മോഹ മുന്തിരി എന്ന ഗാനത്തിന്‍റെ വീഡിയോ ഇറങ്ങി. ഗോപി സുന്ദറിന്‍റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാർ ആലപിച്ച ഗാനം. ഗാനരംഗത്തില്‍ മമ്മൂട്ടിയും സാന്നിധ്യമാണ്. ജയ്ക്ക് ഒപ്പം സണ്ണി ലിയോണ്‍ നൃത്തം വയ്ക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍  യൂട്യൂബില്‍ റിലീസായത്.

Latest Videos

അതേ സമയം മമ്മൂട്ടി നായകനായി എത്തിയ, മധുരരാജ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നതാണ് കളക്ഷൻ സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ വാര്‍ത്ത. പത്ത് ദിവസത്തിനുള്ളില്‍ 58.7 കോടി രൂപയാണ് മധുരരാജ മൊത്തം നേടിയത്. ആദ്യ ദിനം തന്നെ  9.12 കോടി രൂപ നേടിയിരുന്നു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. 

ഉദയ് കൃഷ്‍ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമുണ്ടായിരുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റര്‍ ഹെയ്‍ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിര്‍വഹിച്ചത്.

click me!