നരേനൊപ്പം മീരാ ജാസ്മിനും; 'ക്യൂൻ എലിസബത്തി'ലെ മനോഹര മെലഡി എത്തി

By Web Team  |  First Published Aug 29, 2023, 10:17 PM IST

മിന്നാമിന്നിക്കൂട്ടം, അച്ചുവിന്‍റെ അമ്മ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ക്യൂൻ എലിസബത്ത് എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. നരേനും മീരാ ജാസ്മിനുമാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ. 'പൂക്കളേ വാനിലേ..' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കർ ആണ്. ഷിബു ചക്രവർത്തി രചിച്ച് രഞ്ജിൻ രാജ് ആണ് പാട്ടിന് ഈണമിട്ടിരിക്കുന്നത്.

ഇമ്പമാർന്ന ഈ പ്രണയ ഗാനം പ്രേക്ഷകർക്കിടയിൽ ഏറെ വൈറലായിരിക്കുകയാണ്. പ്രേഷകരുടെ ഇടയിൽ ഏറെ സ്വാധീനമുളള ഈ അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിന്റെ ഏറെ ആ കർഷകമാണ്. ഫുൾ ഫൺ ഡ്രാമ ജോണറിൽ പ്പെടുന്നതാണ് ഈ ചിത്രം.

Latest Videos

ജോണി ആന്റെണി. രമേഷ് പിഷാരടി, ജൂഡ് ആന്റെണി ജോസഫ്, വി.കെ.പ്രകാശ്, ശ്യാമപ്രസാദ്. ശ്വേതാ മേനോൻ, മല്ലികാ സുകുമാരൻ , മഞ്ജു പത്രോസ്, ശ്രുതി, നീനാ കുറുപ്പ്, സാനിയാ ബാബു , ആര്യാ , ,വിനീത് വിശ്വം, രഞ്ജിത്ത് കങ്കോൾ, ചിത്രാ നായർ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അർജ്യൻ.ടി.സത്യന്റേതാണു തിരക്കഥ.

ഛായാഗ്രഹണം - ജിത്തു ദാമോദർ. എഡിറ്റിംഗ് അഖിലേഷ് മോഹൻ, കലാസംവിധാനം - ബാവ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉല്ലാസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജി കണ്ടഞ്ചേരി. പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല ബ്ലൂമൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട്, എം.പത്മകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി ആർ ഒ- വാഴൂർ ജോസ്.

ഈ ഓണം ആഘോഷങ്ങളില്ലാത്ത, എന്നാൽ മാവേലിയെ പോലെ ഭരിക്കാൻ പഠിപ്പിച്ച ഈ കുടംബത്തോടൊപ്പം: ടിനി ടോം

ഒരിടവേളയ്ക്ക് ശേഷം മകള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. രണ്ടാം വരവിലെ രണ്ടാമത്തെ സിനിമയാണ് ക്യൂൻ എലിസബത്ത്. മിന്നാമിന്നിക്കൂട്ടം, അച്ചുവിന്‍റെ അമ്മ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

click me!