'കൈതി' നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.
വിജയ്‍ക്കൊപ്പം വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മാസ്റ്ററി'ലെ പുതിയ പാട്ട് എത്തി. ചിത്രത്തില്‍ വിജയ് സേതുപതിയുടെ ഇന്‍ട്രൊഡക്ഷന്‍ സോംഗ് എന്ന തോന്നലുണര്‍ത്തുന്നതാണ് പുറത്തെത്തിയ ലിറിക് വീഡിയോ. 'പൊലക്കട്ടും പര പര' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിഷ്‍ണു ഇടവന്‍ ആണ്. സംഗീതം അനിരുദ്ധ് രവിചന്ദര്‍.
ALSO READ: 'എല്ലാത്തിനും ഒരു പരിധിയുണ്ട്'; സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ ആര്യ
'കൈതി' നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. എക്സ്ബി ഫിലിം ക്രിയേറ്റേഴ്‍സിന്‍റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് നിര്‍മ്മാണം. മാളവിക മോഹനന്‍ നായികയാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ, ശന്തനു എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.