'കൈതി'യുടെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ലോകേഷിന്‍റെ മൂന്നാമത്തെ ചിത്രമാണിത്.
വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റര്‍' പാട്ടുകള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ നേരത്തേ പുറത്തെത്തിയ ഗാനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ പുതിയ പാട്ടിന്‍റെ ലിറിക് വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
'അന്ത കണ്ണ പാത്താക്കാ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിഘ്നേഷ് ശിവനാണ്. പാടിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജ.
'കൈതി'യുടെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ലോകേഷിന്‍റെ മൂന്നാമത്തെ ചിത്രമാണിത്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമെന്നാണ് മാസ്റ്ററിനെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന വിവരം. എക്സ്ബി ഫിലിം ക്രിയേറ്റേഴ്‍സിന്‍റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് നിര്‍മ്മാണം. വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നതിന്‍റെ പേരില്‍ പ്രഖ്യാപന സമയത്ത് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. മാളവിക മോഹനന്‍ ആണ് നായിക.