1933 ല്‍ കാമറൂണിലെ ദവാല നഗരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. അന്ന് ഫ്രഞ്ച് കോളനിയായിരുന്നു കാമറൂണ്‍. ആറ് പതിറ്റാണ്ട് നീണ്ട സംഗീതജീവിതമാണ് മാനു ദിയബാംഗായുടേത്.
പാരീസ്: ആഫ്രിക്കന്‍ സാക്‌സോഫോണ്‍ ഇതിഹാസം മാനു ദിയബാഗോ അന്തരിച്ചു. കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. 86 വയസായിരുന്നു അദ്ദേഹത്തിന്. ആഫ്രിക്കയിലെ കാമറൂണ്‍ സ്വദേശിയാണ് അദ്ദേഹം. അതീവ ദുഃഖത്തോടെ മാനു ദിയബാംഗോയെ നമുക്ക് നഷ്ടമായതായി അറിയിക്കുന്നു. അദ്ദേഹത്തിന്‍െ്‌റ ഔദ്യേഗിക ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചിരുന്നു.
അതീവ സ്വകാര്യതയിലായിരിക്കും അദ്ദേഹത്തിന്‍റെ സംസ്‌കാരം എന്നും പ്രസ്താവനയില്‍ പറയുന്നു. സംസ്‌കാര ചടങ്ങിന് ആരും എത്തരുതെന്നും സന്ദേശങ്ങള്‍ ഇ മെയില്‍ വഴി അയക്കൂ എന്നും പിന്നീട് സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി പൊതുചടങ്ങ് നടത്താമെന്നും പ്രസ്താവനയില്‍ പറയുന്നു.
1933 ല്‍ കാമറൂണിലെ ദവാല നഗരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. അന്ന് ഫ്രഞ്ച് കോളനിയായിരുന്നു കാമറൂണ്‍. ആറ് പതിറ്റാണ്ട് നീണ്ട സംഗീതജീവിതമാണ് മാനു ദിയബാംഗായുടേത്. ദക്ഷിണാഫ്രിക്കയിലെ ലോഡ്‌സ്മിത്ത് മംബാസോ അമേരിക്കയിലെ ഹെര്‍ബി ഹാന്‍ഹോക്ക് തുടങ്ങിയ വിഖ്യാത താരങ്ങളോടൊപ്പം പരിപാടികള്‍ ചെയ്തു.
2009 ല്‍ തന്‍റെ ഹൂക്കില്‍ നിന്ന് പാട്ട് മൈക്കിള്‍ ജാക്‌സണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. സോള്‍ മക്കോസ എന്ന തന്‍റെ പാട്ടില്‍ നിന്ന് മോഷ്ടിച്ചെന്നാണ് ആരോപണം. പ്രശ്തമായ ത്രില്ലര്‍ എന്ന ആല്‍ബത്തിന് വേണ്ടിയായിരുന്നു മൈക്കിള്‍ ജാക്‌സണ്‍ തന്‍റെ പാട്ട് മോഷിട്ടിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. എന്നാല്‍ പിന്നീട് മൈക്കിള്‍ ജാക്‌സണ്‍ ഈ കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കുകയായിരുന്നു.