'ബെല്ല ചാവോ ബെല്ല ചാവോ'; മഞ്ജു വാര്യരുടെ വീണയിലും മണി ഹെയ്സ്റ്റ്

By Web Team  |  First Published May 19, 2020, 12:33 PM IST

കോലോത്തെ തമ്പുരാട്ടിയോടാ പ്രൊഫസ്സറെ എന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്‍റ്. വണ്ടര്‍ വുമണ്‍ എന്നാണ് ഗായത്രി സുരേഷ് വിളിച്ചത്. 


താനൊരു നല്ല ഗായികയാണെന്ന് നര്‍ത്തകിയും നടിയുമായ മഞ്ജു വാര്യര്‍ നേരത്തേ തെളിയിച്ചതാണ്. ഇപ്പോഴിതാ പലതവണയായി സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ വീണ വായിക്കുന്ന മഞ്ജുവിനെയും മലയാളികള്‍ കാണുന്നുണ്ട്. മണി ഹെയ്സ്റ്റ് എന്ന വെബ്സീരിസിലൂടെ ലോകമെമ്പാടും തരംഗമായ ബെല്ല ചാവോ എന്ന ഗാനം വീണയില്‍ വായിച്ചിരിക്കുകയാണ് മഞ്ജു. താരം തന്നെയാണ് ഈ വീഡിയോ പങ്കുവച്ചത്. 

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് അഭിനന്ദനവുമായി താരങ്ങള്‍ തന്നെ രംഗത്തെത്തി. ഭാവന, ഗീതു മോഹന്‍ദാസ്, അനുശ്രീ, പ്രിയാമണി, രമേശ് പിഷാരടി തുടങ്ങിയവരെല്ലാം അഭിനന്ദം അറിയിച്ചു. കോലോത്തെ തമ്പുരാട്ടിയോടാ പ്രൊഫസ്സറെ എന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്‍റ്. വണ്ടര്‍ വുമണ്‍ എന്നാണ് ഗായത്രി സുരേഷ് വിളിച്ചത്. 

Latest Videos

ലോകം മുഴുവന്‍ ഏറ്റെടുത്ത ഈ ഗാനം രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇറ്റലിയിലെ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു. നാസി പടയാളികളുടെ കടന്നുകയറ്റത്തെ ചെറുക്കുന്ന പോരാളികളുടെ ഊര്‍ജ്ജമായിരുന്നു ഈ ഗാനം. എന്നാല്‍ അതിനും മുമ്പ് ഇറ്റലിയിലെ തൊഴിലാളി കലാപങ്ങളില്‍ ഉയര്‍ന്നുകേട്ടതാണ് ഇതിന്‍റെ ആദിമരൂപമെന്നും പറയപ്പെടുന്നു. ആരെഴുതിയതെന്നറിയില്ലെങ്കിലും ഇന്ന് ലോകം മുഴുവന്‍ മൂളുന്നത് ബെല്ല ചാവോ അഥവാ വിട തരൂ എന്ന ഈ ഗാനമാണ്. 

"

click me!