ആയിഷ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും.
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആയിഷ' എന്ന ചിത്രത്തിലെ മനോഹര മെലഡി എത്തി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഈ ഇന്തോ-അറബിക് ചിത്രത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. എം ജയചന്ദ്രന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. നൂറ അൽ മർസൂഖിയാണ് അറബിക് വരികൾ എഴുതിയിരിക്കുന്നത്. ശ്രേയാ ഘോഷാലിന്റെ മധുര ശബ്ദത്തിൽ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം, ആയിഷ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന വീഡിയോകളും പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു. 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് 'ആയിഷ'. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന.
undefined
സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ. ചിത്രത്തിൽ നടൻ പ്രഭുദേവയാണ് കെറിയോഗ്രാഫി ചെയ്യുന്നത്. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ഈ ചിത്രത്തില്‍ പ്രശസ്‍ത ഇന്ത്യൻ, അറബി പിന്നണി ഗായകരും പാടുന്നുണ്ട്.
തിയറ്ററിൽ മിസ് ചെയ്ത ദുൽഖറിന്റെ അതിഗംഭീര പ്രകടനം; 'സീതാ രാമം' ഡിലീറ്റഡ് സീൻ