ബാലൻ എന്ന കഥാപാത്രത്തിന്റെ മരണവും പിന്നിടുള്ള സംഭവ വികാസങ്ങളും ലൂക്ക് ആന്റണിയെ സംശയത്തിന്റെ നിഴലിൽ നോക്കുന്ന നാട്ടുകാരും എല്ലാം ഉൾപ്പെടുത്തിയാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.
തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം റോഷാക്കിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. അബുദാബിയിൽ നടന്ന വിജയാഘോഷത്തോട് അനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്തത്. ബാലൻ എന്ന കഥാപാത്രത്തിന്റെ മരണവും പിന്നിടുള്ള സംഭവ വികാസങ്ങളും ലൂക്ക് ആന്റണിയെ സംശയത്തിന്റെ നിഴലിൽ നോക്കുന്ന നാട്ടുകാരും എല്ലാം ഉൾപ്പെടുത്തിയാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.
മിഥുൻ മുകുന്ദനാണ് ഗാനത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. എസ്എ ആണ് ഗാനം എഴുതിയിരിക്കുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ഒക്ടോബര്‍ 7നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടുകയാണ്. ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടിയാണ് റോഷാക്ക് നേടിയത്.
കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.
തടിച്ചുകൂടി ജനങ്ങൾ, മമ്മൂട്ടിയെ വരവേറ്റ് അബുദാബി; കളറായി 'റോഷാക്ക്'വിജയാഘോഷം
അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫര്‍ എന്ന ചിത്രവും മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.