ഉയരെ തീയറ്ററില്‍; ഗാനം പുറത്ത്

By Web Team  |  First Published Apr 26, 2019, 1:53 PM IST

പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം പാര്‍വ്വതിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ഒന്ന് ആവുമെന്നാണ് കരുതപ്പെടുന്നത്. ആസിഫ് അലി, ടൊവീനോ തോമസ്, പ്രതാപ് പോത്തന്‍, സിദ്ദിഖ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു


കൊച്ചി: ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ റോളില്‍ പാര്‍വ്വതി അഭിനയിക്കുന്ന 'ഉയരെ' തീയറ്ററുകള്‍ പ്രദര്‍ശനം ആരംഭിച്ചു. ഇന്ന് തീയറ്ററിലെത്തിയ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം പുറത്തുവരുന്നതേയുള്ളു. അതിനിടയിലാണ് ചിത്രത്തിലെ ' കാറ്റില്‍ വീഴാ' എന്ന് തുടങ്ങുന്ന ഗാനം പുറത്തുവന്നത്.

ഹരിനാരായണന്‍റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കി ശക്തി ശ്രീ ഗോപാലന്‍ ആലപിച്ച ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഉയരെ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം പാര്‍വ്വതിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ഒന്ന് ആവുമെന്നും കരുതപ്പെടുന്നു. 

Latest Videos

ആസിഫ് അലി, ടൊവീനോ തോമസ്, പ്രതാപ് പോത്തന്‍, സിദ്ദിഖ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരന്‍ പി വി ഗംഗാധരന്റെ മക്കളായ ഷെംഗ, ഷെര്‍ഗ, ഷെനുഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ഉയരെ. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. മഹേഷ് നാരായണന്‍ എഡിറ്റിംഗ്. ഗോപി സുന്ദറാണ് സംഗീതം. റഫീഖ് അഹ്മദും ഹരിനാരായണനും വരികള്‍ എഴുതിയിരിക്കുന്നു.

 

click me!