ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'മേജർ' എന്ന ചിത്രത്തിലെ(Major movie ) ഓ ഇഷ എന്ന പ്രണയ ഗാനം പുറത്തുവിട്ടു. സ്കൂൾ കാലത്തെ പ്രണയം നായകൻ ഓർമിക്കുന്നതാണ് മനോഹര രംഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം നൽകിരിക്കുന്നത് ശ്രീചരൺ പഗലയാണ്. വരികൾ എഴുതിയിരിക്കുന്നത് സാം മാത്യു. സൂരജ് സന്തോഷും യാമിനിയും ചേർന്നാണ് ആലാപനം.
പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജർ'. അദിവി ശേഷ് നായകനായെത്തുന്ന ചിത്രം 2022 ജൂൺ 3ന് തിയേറ്ററുകളിൽ എത്തും.
Read Also: Major Trailer : 'നിയെന്റെ ജീവനെടുത്തോ, പക്ഷേ എന്റെ രാജ്യത്തെ തൊടില്ല'; 'മേജർ' ട്രെയിലർ
അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ.7 പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.
ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്. പിആർഒ: ആതിര ദിൽജിത്.
1.15 കോടിയുടെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി നിവിന്‍ പോളി
ടൊയോട്ടയുടെ 7 സീറ്റര്‍ ലക്ഷ്വറി എംയുവി വെല്‍ഫയര്‍ (Toyota Vellfire) സ്വന്തമാക്കി നിവിന്‍ പോളി (Nivin Pauly). എക്സ് ഷോറൂം വില 90.80 ലക്ഷവും ടാസ്ക് ഉള്‍പ്പെടെ 1.15 കോടി വിലയും വരുന്ന വാഹനമാണ് ഇത്. സിനിമാതാരങ്ങള്‍ക്കിടയില്‍ സമീപകാലത്ത് ട്രെന്‍ഡ് ആയ വാഹനവുമാണ് ഇത്. മലയാളത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, തെലുങ്കില്‍ നാഗാര്‍ജുന, പ്രഭാസ്, ബോളിവുഡില്‍ ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊക്കെ ഈ വാഹനം സ്വന്തമായുണ്ട്.
മെറൂണ്‍ ബ്ലാക്ക് നിറത്തിലുള്ള വെല്‍ഫയറാണ് നിവിന്‍ പോളിയുടേത്. പൂര്‍ണ്ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക് ഡ്യുവല്‍ പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് ഫുട് റെസ്റ്റ് സംവിധാനമുള്ള വെന്‍റിലേറ്റഡ് സീറ്റുകള്‍, ആംബിയന്‍റ് ലൈറ്റിംഗ്, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്‍റര്‍ടെയ്‍മെന്‍റ് സ്ക്രീന്‍, വൈഫൈ ഹോട്ട്സ്പോട്ട്, 17 ഇഞ്ച് മള്‍ട്ടി സ്പോക്ക് വീലുകള്‍, ലെതര്‍ ഇന്‍റീരിയ എന്നിവയൊക്കെ വെല്‍ഫയറിന്‍റെ പ്രത്യേകതകളില്‍ ചിലത് മാത്രം.
ബോക്സി ഡിസൈനിലുള്ള കാറിന്‍റെ എന്‍ജിനിലേക്ക് എത്തിയാല്‍ 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കാറിന്. 115 എച്ച് പി കരുത്തും 198 എന്‍ എം ടോര്‍ക്കുമുണ്ട് ഇതിന്. എക്സിക്യൂട്ടീവ് ലോഞ്ച് എന്ന വെല്‍ഫയറിന്‍റെ ഒരു വേരിയന്‍റ് മാത്രമാണ് ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുള്ളത്. മിനി കൂപ്പര്‍ എസ്, ഫോക്സ് വാഗണ്‍ പോളോ ജിടി, ഓഡി എ 6 എന്നിവയൊക്കെ നിവിന്‍ പോളിക്ക് സ്വന്തമായുണ്ട്.