'നാലുമണി പൂവ് കണക്കെ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍
സച്ചിക്കൊപ്പം ഒരുക്കിയ തിരക്കഥകളിലൂടെയാണ് മലയാള സിനിമയിലേക്ക് സേതുവിന്‍റെ അരങ്ങേറ്റം. പിന്നീട് സ്വന്തമായി ആറ് തിരക്കഥകള്‍ ഒരുക്കി. അവയില്‍ ഒന്ന് സംവിധാനവും ചെയ്തു. മമ്മൂട്ടിയെ നായകനാക്കി 2018 ല്‍ പുറത്തിറക്കിയ ഒരു കുട്ടനാടന്‍ ബ്ലോഗ് ആയിരുന്നു ആ ചിത്രം. ഇപ്പോഴിതാ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സേതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. മഹേഷും മാരുതിയും എന്ന കൌതുകകരമായ പേരുമായി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. മംമ്ത മോഹന്‍ദാസ് നായികയും. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു.
നാലുമണി പൂവ് കണക്കെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരി ശങ്കര്‍ ആണ്. സേതു തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ്. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ വിജയ് നെല്ലിസ്, സുധീര്‍ ബദര്‍, ലതീഷ് കുട്ടപ്പന്‍, സഹനിര്‍മ്മാണം സിജു വര്‍ഗീസ്, മിജു ഗോപന്‍.
undefined
എഡിറ്റിംഗ് ജിത്ത് ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് കുര്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, സൌണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസ്, സൌണ്ട് മിക്സിംഗ് എന്‍ ഹരികുമാര്‍, ചീഫ് അസോസിയേറ്റ് വിനോദ് സോമസുന്ദരന്‍, സ്റ്റില്‍സ് ഹരി തിരുമല, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍. ചിത്രത്തിന്‍റെ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും. അതേസമയം ആസിഫ് അലിയുടെ 2023 ലൈനപ്പ് നീണ്ടതാണ്. എ രഞ്ജിത്ത് സിനിമ, കാസര്‍ഗോള്‍ഡ് തുടങ്ങി പല ചിത്രങ്ങളും ആസിഫിന്‍റേതായി പുറത്തുവരാനുണ്ട്.