മസ്തിഷ്കാഘാതം; ഗാനരചയിതാവ് ബീയാര്‍ പ്രസാദ് വെന്‍റിലേറ്ററില്‍, സഹായം തേടി കുടുംബം

By Web Team  |  First Published Nov 19, 2022, 8:39 AM IST

ദിവസം 1.5 ലക്ഷം രൂപയോളമാണ് ചികിത്സാ ചെലവ്.


തിരുവനന്തപുരം: കവിയും ചലച്ചിത്രഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ആണ് അദ്ദേഹമിപ്പോൾ. നിലവിൽ ശസ്ത്രക്രിയ പൂർത്തിയാക്കി. ദിവസം 1.5 ലക്ഷം രൂപയോളമാണ് ചികിത്സാ ചെലവ്. അദ്ദേഹത്തിന്‍റെ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം. നിരവധി പേരാണ് ബീയാര്‍ പ്രസാദിന് സഹായം അഭ്യർത്ഥിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. 

സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള കുറിപ്പ്

Latest Videos

undefined

പ്രിയരെ,
സുഹൃത്തും,എഴുത്തുകാരനും, കവിയും, പ്രഭാഷകനുമായ പ്രിയപ്പെട്ട ശ്രീ.ബീയാർ  പ്രസാദ് വളരെ സീരിയസ് ആയി തിരുവനന്തപുരം KIMS Hospital ലിൽ  വെന്റിലേറ്ററിൽ ആണ്. ഒരു ദിവസം Hospital ചിലവിനായി ഏകദേശം 1.5 ലക്ഷം രൂപയോളം വേണ്ടി വരുന്നുണ്ട്  കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലുമാണ്. അദ്ദേഹത്തിന്റെ ഭാര്യ വിധുവിന്റെ (സനിതാ പ്രസാദ് ) അക്കൗണ്ട് വിവരം താഴെ കൊടുക്കുന്നു. അവരവർക്ക് ചെയ്യുവാൻ പറ്റുന്ന സാമ്പത്തിക സഹായം ചെയ്താൽ നന്നായിരുന്നു.നമ്മുക്ക് അറിയാവുന്ന എല്ലാവരെയും ഈ വിവരം വ്യക്തിപരമായി അറിയിക്കാം, പ്രാർത്ഥിക്കാം.
നന്ദി 
ACCOUNT DETAILS 
Sanitha Prasad alias Vidu Prasad
Ac/ No. 67039536722
State Bank of India
Thekkekara, Moncompu
IFSE: SBIN0071084
OR
GPay No. 9447101495.

കവിയെന്ന നിലയിൽ അറിയപ്പെട്ട ബീയാർ പ്രസാദ് 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്ത് എത്തുന്നത്.  2003ൽ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെ ഗാനരചനയിലും അദ്ദേഹം തിളങ്ങി. ജലോത്സവം എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘കേര നിരകളാടും ഒരു ഹരിത ചാരു തീരം....’ എന്ന ​ഗാനം അദ്ദേഹത്തിന്റേതാണ്. 

ബോളിവുഡിനെ ഒന്നാകെ അമ്പരപ്പിച്ച തെന്നിന്ത്യൻ ചിത്രം; കുതിപ്പ് തുടർന്ന് 'കാന്താര' ഹിന്ദി പതിപ്പ്

click me!