മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സിന്‍റെ ലോഞ്ചിംഗ്; ഏകലവ്യന്‍റെ മ്യൂസിക് സിംഗിള്‍ എത്തി

By Web Team  |  First Published Nov 14, 2020, 11:12 PM IST

അണിയറയില്‍ പ്രഗത്ഭരെ അണിനിരത്തിയാണ് സിംഗിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബാനി ചന്ദ് ബാബുവാണ് സംവിധാനവും എഡിറ്റിംഗും. സംഗീതം വിനീത് കുമാര്‍ മെട്ടയില്‍. പ്രശസ്ത ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 


നടി മംമ്ത മോഹന്‍ദാസ് ആരംഭിച്ച നിര്‍മ്മാണക്കമ്പനി അവതരിപ്പിക്കുന്ന മ്യൂസിക് സിംഗിള്‍ പുറത്തെത്തി. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും ചെലവേറിയ സിംഗിള്‍ എന്ന വിശേഷണത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. റേഡിയോ ജോക്കി കൂടിയായ ഏകലവ്യന്‍ സുഭാഷ് പാടി ആസ്വാദകര്‍ ഏറ്റെടുത്ത 'ലോകമേ' എന്ന റാപ്പ് ആണ് മ്യൂസിക് സിംഗിള്‍ ആയി പുറത്തെത്തിയിരിക്കുന്നത്. മംമ്ത മോഹന്‍ദാസിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ വര്‍ക്ക് പുറത്തുവിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അണിയറയില്‍ പ്രഗത്ഭരെ അണിനിരത്തിയാണ് സിംഗിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബാനി ചന്ദ് ബാബുവാണ് സംവിധാനവും എഡിറ്റിംഗും. സംഗീതം വിനീത് കുമാര്‍ മെട്ടയില്‍. പ്രശസ്ത ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നൃത്തസംവിധാനം പ്രസന്ന സുജിത്ത്. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മംമ്ത മോഹന്‍ദാസും നോയല്‍ ബെന്നും ചേര്‍ന്നാണ് നിര്‍മ്മാണം. പിആര്‍ഒ ആതിര ദില്‍ജിത്ത്. 

Latest Videos

click me!